Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം പാഡി ഓഫിസിനു മുന്നില്‍ നെല്‍കര്‍ഷക സമരം നടത്തി.



കേരള കര്‍ഷക യൂണിയന്‍ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം പാഡി  ഓഫിസിനു മുന്നില്‍ നെല്‍കര്‍ഷക സമരം നടത്തി. കേരള കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് MLA സമരം ഉദ്ഘാടനം ചെയ്തു.  ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടിരിക്കുന്ന സംസ്ഥാനത്തെ നെല്‍കര്‍ഷകരെ സഹായിക്കുവാന്‍ പ്രത്യേക പാക്കേജിനു രൂപം നല്‍കണമെന്നും , കേരള ബജറ്റില്‍ 750 കോടി രൂപ വകയിരുത്തണമെന്നും  മോന്‍സ്ജോസഫ് എം.എല്‍.എ. ആവശ്യപ്പെട്ടു. കഴിഞ്ഞ നാല് വര്‍ഷമായി നെല്ലു വിലയില്‍ ഒരു രൂപ പോലും വര്‍ധിപ്പിക്കാതെ സര്‍ക്കാര്‍ നെല്‍ കര്‍ഷകരെ കബളിപ്പിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ താങ്ങുവിലയായി നല്‍കിയ 4.32 രൂപ പോലും നല്‍കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ തയ്യാറാകാത്തത് കര്‍ഷകരോടുള്ള അവഗണനയാണ്. സംഭരിച്ച നെല്ലിന്റെ വില കര്‍ഷകര്‍ക്ക് എത്രയും വേഗം നല്‍കണം.


 കനാലുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി നെല്‍കൃഷിക്കാവശ്യമായ വെള്ളം എത്തിക്കണം. പ്രകൃതിക്ഷോഭങ്ങളില്‍ കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും. മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു. നെല്‍കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിയമസഭാ സമ്മേളനത്തില്‍ തയ്യാറാകുന്നില്ലായെങ്കില്‍ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയും കര്‍ഷക യുണിയനും സംസ്ഥാന വ്യാപകമായ സമരങ്ങളാരംഭിക്കുമെന്നും പാര്‍ട്ടി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പറഞ്ഞു. കേരള കര്‍ഷക യൂണിയന്‍ സംസ്ഥാനപ്രസിഡണ്ട് വര്‍ഗീസ് വെട്ടിയാങ്കല്‍ അധ്യക്ഷത വഹിച്ചു.  സംസ്ഥാന സെക്രട്ടറി ജനറല്‍ ജോയി എബ്രാഹം എക്‌സ് എം.പി മുഖ്യപ്രഭാഷണവും കര്‍ഷക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ജെയിംസ് നിലപ്പന ആ മുഖപ്രസംഗവും നടത്തി.പാര്‍ട്ടി നേതാക്കളായ തോമസ് കണ്ണന്തറ, ജെയ്‌സണ്‍ ജോസഫ് , വി.ജെ.ലാലി, സന്തോഷ് കാവുകാട്ട്, അജിത് മുതിരമല, ബിനു ചെങ്ങളം കര്‍ഷക യൂണിയന്‍ സംസ്ഥാന ഭാരവാഹികളായ ജോയി തെക്കേടത്ത്, ബേബി തോട്ടത്തില്‍,സി.റ്റി.തോമസ്, ജോര്‍ജ് കിഴക്കുമശ്ശേരി, നിതിന്‍ സി. വടക്കന്‍ , ആന്റച്ചന്‍ വെച്ചുച്ചിറ , വൈ. രാജന്‍, ഗണേശ് പുലിയൂര്‍, സണ്ണി തെങ്ങുംപള്ളി, കുഞ്ഞ് കളപ്പുര, സോജന്‍ ജോര്‍ജ്, ബിനു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.ധര്‍ണ്ണയ്ക്കു മുന്നോടിയായി.. സ്റ്റാര്‍ ജംഗ്ഷനില്‍ നിന്നാരംഭിച്ച നെല്‍കര്‍ഷക മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍പങ്കെടുത്തു.

Post a Comment

0 Comments