കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ 58-ാം സംസ്ഥാന സമ്മേളനം ജനുവരി 18, 19 തീയതികളില്‍ കോട്ടയം കുമരകം കെ.ടി.ഡി.സി വാട്ടര്‍ സ്‌കേപ്സില്‍ വച്ച് നടക്കും. 18ന് രാവിലെ എട്ടരയ്ക്ക് സംസ്ഥാന പ്രസിഡന്റ് ഡോ. ടി.എന്‍ സുരേഷ് പതാക ഉയര്‍ത്തും. പത്തു മണിക്ക് നടക്കുന്ന ചടങ്ങില്‍ മന്ത്രി വി എന്‍ വാസവന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സംസ്ഥാന ജനറല്‍ ബോഡി യോഗം, മുതിര്‍ന്ന നേതാക്കളെ ആദരിക്കല്‍ എന്നിവ നടക്കും.
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സംസ്ഥാനതല ആരോഗ്യ പ്രശ്നോത്തരി, മെഡിഐക്യു സീസണ്‍ -7 ഗ്രാന്റ് ഫിനാലെ, കുടുംബ സംഗമം, കലാസന്ധ്യ എന്നിവയും അരങ്ങേറും. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള ആയിരത്തോളം പ്രതിനിനിധികള്‍ പങ്കെടുക്കും. 19ന് രാവിലെ സംഘടിപ്പിക്കപ്പെടുന്ന പൊതുസമ്മേളനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 2025 വര്‍ഷത്തെ പുതിയ ഭാരവാഹികള്‍ സ്ഥാനമേല്‍ക്കും. ഐ.എം.എ സംസ്ഥാന പ്രസിഡണ്ട് ഡോ: ശ്രീവിലാസന്‍. കെ.എ.കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡണ്ട് ഡോ: റോസിനാര ബീഗം, കെ.ജി.ഐ.എം.ഒ.എ സംസ്ഥാന പ്രസിഡണ്ട് ഡോ: വിനോദ് പി.കെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.





0 Comments