നഗരസഭയുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും 211 കോടി രൂപ കാണാതായ സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എല്‍ഡിഎഫ് നഗരസഭ ഓഫീസിലേക്ക് മാര്‍ച്ചും നില്‍പ്പ് സമരവും സംഘടിപ്പിച്ചു. CPIM സംസ്ഥാന കമ്മറ്റിയംഗം അഡ്വ അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന സാമ്പത്തിക ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് അഡ്വ. കെ അനില്‍കുമാര്‍ ആവശ്യപ്പെട്ടു. കോടികളുടെ തട്ടിപ്പ് നടന്നതായി ആരോപണം ഉയര്‍ന്നിട്ടും സ്ഥലം എംഎല്‍എ കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിക്കാന്‍ തയ്യാറാകാത്തത് ദുരൂഹമാണെന്ന് അഡ്വ. കെ അനില്‍കുമാര്‍ ആരോപിച്ചു.
നഗരസഭയിലെ യുഡിഎഫ് ഭരണ സമിതി മുന്‍തൂക്കം നല്‍കുന്നത് വികസനത്തിനല്ല, തട്ടിപ്പിനാണെന്നും അദ്ദേഹം ആരോപിച്ചു.സിപിഐ മണ്ഡലം സെക്രട്ടറി ടി.സി ബിനോയി അധ്യക്ഷത വഹിച്ചു. ഇടതുമുന്നണി നേതാക്കളായ എം.കെ പ്രഭാകരന്‍, ബി ശശികുമാര്‍, ജോജി കുറത്തിയടാന്‍, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ ഷീജ അനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നാളെ ഇടതുമുന്നണി യോഗം ചേര്‍ന്ന് തുടര്‍ സമര പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു. നഗരസഭയിലെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച നഗരസഭയ്ക്ക് മുന്നില്‍ സമരം നടത്തും.





0 Comments