പാലാ സഹൃദയ സമിതിയുടെ ആഭിമുഖ്യത്തില്‍ എം.ടി സ്മൃതി സദസ്സ് പാലാ തെക്കേക്കര മുരിക്കുംപുഴ വിജയോദയം വായനശാലയില്‍ നടന്നു.സമിതി പ്രസിഡന്റ് രവി പുലിയന്നൂര്‍ അദ്ധ്യക്ഷനായിരുന്നു ഡോ.കെ.ആര്‍.ബിന്ദുജി, ഡി ശ്രീദേവി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. രവി പാലാ, ജോസ് മംഗലശ്ശേരി, ഡോ.ജയകൃഷ്ണന്‍ വെട്ടൂര്‍, പി.പി.നമ്പൂതിരി, ശങ്കരക്കൈമള്‍, ബാബുരാജ്, പ്രിയ രാജഗോപാല്‍, ജിജോ തച്ചന്‍ തുടങ്ങിയവര്‍ സ്മരണാഞ്ജലി അര്‍പ്പിച്ചു.സമിതിയുടെ എന്റെ വായനശാലക്കായി ഒരു പുസ്തകം എന്ന പദ്ധതിയില്‍ സി.എസ് രവീന്ദ്രന്‍ നായര്‍ ചെറുതാഴത്ത് സ്‌പോണ്‍സര്‍ ചെയ്ത സഹൃദയ സമിതി സുവര്‍ണ്ണ ജൂബിലി സ്മാരക ഗ്രന്ഥം ജോസ് മംഗലശ്ശേരിയില്‍ നിന്ന് ലൈബ്രറേറിയന്‍ ഇമ്മാനുവല്‍ ഏറ്റുവാങ്ങി.
0 Comments