സര്‍ക്കാരിന്റെ ചെയ്തികളെ UDF എതിര്‍ക്കുന്നതു പോലെ PV അന്‍വറും എതിര്‍ക്കുന്നതായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ MLA. അന്‍വറിന്റെയും യുഡിഎഫിന്റെയും ഭാഷ രണ്ടാണെങ്കിലും പറയാനുള്ള പോയിന്റ് ഒന്നാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സര്‍ക്കാരിന്റെ ചെയ്തികളെ യുഡിഎഫ് എതിര്‍ക്കുന്നതുപോലെ അന്‍വറും എതിര്‍ക്കുന്നു. ഇരുകൂട്ടരേയും സര്‍ക്കാര്‍ വേട്ടയാടുന്നത് ഒരുപോലെയാണ്.
അന്‍വറിന് പിന്തുണ നല്കണമോ എന്നത് പിന്നീട് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. മുന്നണി നേതൃത്വമാണ് ഇത് സംബന്ധിച്ച് അഭിപ്രായം പറയേണ്ടത്. പ്രതിപക്ഷ നേതാവിന് എതിരെ പറയാനുള്ളത് പി ശശി എഴുതി എന്ന് പറയുമ്പോള്‍ മുഖ്യമന്ത്രി അറിയാതെ പി ശശി ഒന്നും എഴുതി നല്‍കില്ല. ഇനിയും ഒത്തിരി കള്ളകളികള്‍ പുറത്ത് വരാനുണ്ടെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത്പറഞ്ഞു.
0 Comments