Breaking...

9/recent/ticker-posts

Header Ads Widget

ആനി ബിജോയി യുഡിഎഫ് സ്ഥാനാര്‍ത്ഥി



പാലാ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് ഫെബ്രുവരി 12-ന്  നടക്കും.  തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ ആനി ബിജോയി മത്സരിക്കും.  മാണി സി കാപ്പന്‍ MLAയുടെ വസതിയില്‍ ചേര്‍ന്ന  യുഡിഎഫ് നേതാക്കളുടെയും കൗണ്‍സിലര്‍മാരുടെയും യോഗത്തിലാണ് തീരുമാനമായത്.  ഇടതുമുന്നണി ഭരിക്കുന്ന നഗരസഭയില്‍  അധികാര തര്‍ക്കങ്ങള്‍  വികസനം പാടെ സ്തംഭിപ്പിച്ചിരിക്കുകയാണ് എന്നും  തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് വേണ്ടി പാലാ നഗരസഭ യുഡിഎഫ് തിരികെ പിടിക്കുമെന്നും യോഗത്തില്‍ എംഎല്‍എ മാണി സി കാപ്പന്‍ അഭിപ്രായപ്പെട്ടു. 


നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എന്‍.സുരേഷ്, കുര്യാക്കോസ് പടവന്‍, സന്തോഷ് കാവുകാട്ട്, തോമസുകുട്ടി നെച്ചിക്കാട്ട്, തങ്കച്ചന്‍ മുളങ്കുന്നം,  ജോസ് എടേട്ട്, ലിസിക്കുട്ടി മാത്യു, പ്രിന്‍സ് വി സി, ആനി ബിജോയി, മായ രാഹുല്‍, സിജി ടോണി, ലിജി ബിജു,  ടോണി തോട്ടം എന്നിവര്‍ സംബന്ധിച്ചു.



.

Post a Comment

0 Comments