അരുണാപുരത്ത് മീനച്ചിലാറ്റില്‍ റഗുലേറ്റര്‍ കംബ്രിഡ്ജ് നിര്‍മ്മിക്കാന്‍ ബജറ്റില്‍ 3 കോടി രൂപ വകയിരുത്തി. എന്നാല്‍ ചെക് ഡാം നിര്‍മ്മാണം യാഥാര്‍ത്ഥ്യമാവുമോ എന്ന സംശയത്തിലാണ് പ്രദേശവാസികള്‍. കഴിഞ്ഞ വര്‍ഷത്തെ ബജറ്റിലും മൂന്നു കോടി നീക്കിവച്ചിരുന്നുവെങ്കിലും പ്രവര്‍ത്തനങ്ങളൊന്നും നടന്നിരുന്നില്ല.
75 മീറ്റര്‍ നീളത്തില്‍ ചെക് ഡാം നിര്‍മ്മിക്കുന്നതോടെ മീനച്ചിലാറ്റില്‍ ജലനിരപ്പ് പരിധിയിലധികം താഴാതെ നിലനിര്‍ത്താനും പ്രദേശത്തെ കുടിവെള്ള പദ്ധതികള്‍ക്കും കാര്‍ഷിക മേഖലയ്ക്കും പ്രയോജനകരമാകുമെന്നുമാണ് കരുതപ്പെടുന്നത്. എന്നാല്‍ ബജറ്റില്‍ വിഭാവനം ചെയ്യുകയും ഫണ്ട് നീക്കിവയ്ക്കയും ചെയ്താലും പദ്ധതി യാഥാര്‍ത്ഥ്യമാവാന്‍ കഴിയുന്ന തരത്തില്‍ സങ്കേതിക തടസ്സങ്ങള്‍ നീക്കി ഇച്ഛാശക്തി യോടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോകണമെന്ന ആവശ്യമാണ് ഉയരുന്നത്.






0 Comments