Breaking...

9/recent/ticker-posts

Header Ads Widget

പനച്ചിക്കാട് മുട്ടചിറ അങ്കണവാടിയിലെ കുരുന്നുകള്‍ക്ക് ചോറിന് പകരം ബിരിയാണി



അങ്കണവാടിയിലെ കുട്ടികള്‍ക്കും ഇനി ബിരിയാണി ലഭിക്കും. ഉപ്പുമാവ് മാറ്റി ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ദേവികുളം സ്വദേശിയായ ശങ്കു എന്ന കൊച്ചുമിടുക്കന്റെ ആവശ്യം വൈറലായതോടെയാണ്  അങ്കണവാടികളില്‍  ബിരിയാണിക്കാലമെത്തിയത്. പനച്ചിക്കാട് പഞ്ചായത്ത് 13ആം വാര്‍ഡ് മുട്ടചിറ അങ്കണവാടിയിലെ കുരുന്നുകള്‍ക്ക് വെള്ളിയാഴ്ച ചോറിന് പകരം ലഭിച്ചത് ബിരിയാണിയും പൊരിച്ച കോഴിയുമായിരുന്നു. 


പഞ്ചായത്ത് മെംബര്‍ ശാലിനി തോമസാണ് കുട്ടികള്‍ക്ക് ബിരിയാണിയും ചിക്കനും തയ്യാറാക്കി നല്‍കാന്‍ മുന്‍കൈ എടുത്തത്.  ശാലിനി തോമസ് സ്വന്തം കയ്യില്‍ നിന്നും കാശ് മുടക്കി ബിരിയാണിക്ക് വേണ്ട വിഭവങ്ങള്‍ മെമ്പര്‍ വാങ്ങി നല്കുകയായിരുന്നു അങ്കണവാടി വര്‍ക്കര്‍ സാലമ്മയും ഹെല്‍പ്പര്‍ ബിന്നിയും ചേര്‍ന്ന് ബിരിയാണി തയ്യാറാക്കി. ഉച്ചയ്ക്ക് ചോറിന് പകരം ബിരിയാണിയാണെന്നറിഞ്ഞതു കുട്ടികള്‍ക്കും ആഹ്ലാദമായി. 


പായവിരിച്ച് കൈയും കഴുകി ബിരിയാണി കഴിക്കാന്‍ കുട്ടികള്‍ തയ്യാറായി കുട്ടികളിരുന്നപ്പോള്‍ ബിരിയാണി റൈസും ചിക്കന്‍ കറിയും സലാഡും പപ്പടവും വിളമ്പി.  ചിക്കന്‍ കറിക്ക് പുറമേ ചിക്കന്‍ വറുത്തതും കൂടി എത്തിയപ്പോള്‍ കുട്ടികള്‍ക്ക് കൂടുതല്‍ സന്തോഷം.ഇനിയും എല്ലാ മാസവും കുട്ടികള്‍ക്ക് ബിരിയാണി ഉണ്ടാക്കി നല്‍കുമെന്ന് അധ്യാപിക കൂടിയായ വാര്‍ഡ് മെംബര്‍ ശാലിനി പറഞ്ഞു. ഇനി എല്ലാ മാസവും ബിരിയാണി കിട്ടുമെന്നറിഞ്ഞപ്പോള്‍ കുരുന്നുകള്‍ക്ക് ഇരട്ടി സന്തോഷം.


Post a Comment

0 Comments