Breaking...

9/recent/ticker-posts

Header Ads Widget

പുന്നത്താനി പുറത്തേല്‍ കടവ് റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണ ഉദ്ഘാടനം



മീനച്ചില്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ പുന്നത്താനി പുറത്തേല്‍ കടവ് റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണ ഉദ്ഘാടനം  ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍  ഷിബു പൂവേലില്‍ നിര്‍വഹിച്ചു.

.


. ളാലം ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി നാലു ലക്ഷം രൂപ ഉപയോഗിച്ചാണ് പണികള്‍ പൂര്‍ത്തീകരിക്കുന്നത്. വാര്‍ഡ് മെമ്പര്‍  നളിനി ശ്രീധരന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍  സണ്ണി വട്ടക്കാനയില്‍, സണ്ണി പുത്തന്‍പുരയില്‍, ബേബി വെട്ടത്ത്, ടോമി കുന്നുംപുറം, ശ്രീധരന്‍ തയ്യില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments