Breaking...

9/recent/ticker-posts

Header Ads Widget

സൈബര്‍ കമാന്‍ഡോസിനെ വാര്‍ത്തെടുക്കുന്നതിനായി പ്രത്യേക പരിശീലന പരിപാടി



സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പോലീസ് സേനയില്‍ സൈബര്‍ കമാന്‍ഡോസിനെ വാര്‍ത്തെടുക്കുന്നതിനായി പ്രത്യേക പരിശീലന പരിപാടി വലവൂര്‍ ട്രിപ്പിള്‍ ITയില്‍ നടന്നു.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ 5000 പോലീസുദ്യോഗസ്ഥരെ പരിശീലിപ്പിക്കാനാണ് പദ്ധതി. രാജ്യത്തെ വിവിധ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കോളേജുകളിലാണ് പരിശീലനം നല്‍കുന്നത്.


 വലവൂര്‍ ട്രിപ്പിള്‍ IT യില്‍ കാശ്മീര്‍ മുതല്‍ കേരളം വരെയുള്ള സംസ്ഥാനങ്ങളില്‍ നിന്നായി 30 പേര്‍ക്കാണ് പരിശീലനം നല്‍കിയത്. കേരള പോലീസില്‍ നിന്നും 8 പേരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. 6 മാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ഇവര്‍ വിവിധ കേന്ദ്രങ്ങളില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും.  BSF അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവരെ പങ്കെടുപ്പിച്ച് പരിശീലന പരിപാടി തുടര്‍ന്നും നടക്കും. വലവൂര്‍ ട്രിപ്പിള്‍ ITയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വരെ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ അഭിനന്ദിച്ചു.

Post a Comment

0 Comments