കൊങ്ങാണ്ടൂര്‍ വള്ളിക്കാവ് വനദുര്‍ഗ്ഗ ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠ മഹോത്സവത്തിന്റെ ഭാഗമായി ചുമര്‍ചിത്ര സമര്‍പ്പണവും നേത്രോന്മീലനവും നടന്നു. നേത്രോന്മീലനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ: P. S പ്രശാന്ത് നിര്‍വഹിച്ചു. ക്ഷേത്രത്തിലെ പ്രതിഷ്ഠയായ വനദുര്‍ഗ്ഗ, ശിവകുടുംബം, ദ്വാരപാലികമാര്‍ എന്നീ ചിത്രങ്ങള്‍ ആണ് മിഴി തുറന്നത്.
.
. ഗുരുവായൂര്‍ ദേവസ്വം ചുമര്‍ചിത്ര പഠന കേന്ദ്രത്തില്‍ നിന്നും അഞ്ച് വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയ ചിത്രകാരന്‍ അനുരാജ് കൊങ്ങാണ്ടൂര്‍ ആണ് ചിത്രരചനയും സമര്‍പ്പണവും നടത്തിയിരിക്കുന്നത്. ചടങ്ങില്‍ ചലച്ചിത്ര നടന്‍ കോട്ടയം രമേശ്, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ പി.എന്‍ ഗണേശന്‍ പോറ്റി, അസി. കമ്മീഷണര്‍ കവിത ജി നായര്‍, സബ്ഗ്രൂപ്പ് ഓഫീസര്‍ സുധീഷ്, ക്ഷേത്രം പ്രസിഡന്റ് അഭിലാഷ് തെക്കേതില്‍, സെക്രട്ടറി നിഷാമോള്‍ പി. ബി എന്നിവര്‍ പങ്കെടുത്തു.
0 Comments