Breaking...

9/recent/ticker-posts

Header Ads Widget

പി.സി ജോര്‍ജിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.




പി.സി ജോര്‍ജിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന കേസിലാണ്  പി.സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി പി.സി ജോര്‍ജ് മുതിര്‍ന്ന രാഷ്ട്രീയ നേതാവാണെന്നും ശ്രദ്ധ പുലര്‍ത്തണമെന്നും അറിയിച്ചു. 



.


.കേസ് ഇനി പരിഗണിക്കുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞുകൊണ്ട് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഹര്‍ജിയില്‍ പൊലീസിനോട് കോടതി വിശദീകരണം തേടി. പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാലു തവണ  മാറ്റിവെച്ചശേഷമാണ് കഴിഞ്ഞ ദിവസം കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ഹര്‍ജി തള്ളിയത്. ഹര്‍ജിയില്‍ തീരുമാനമാകുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഹര്‍ജി തള്ളിയതോടെ ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍ക്കുകയായിരുന്നു. ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനല്‍ ചര്‍ച്ചയില്‍ പി.സി ജോര്‍ജ് നടത്തിയ പരാമര്‍ശത്തിനെതിരെ ഈരാറ്റുപേട്ട പൊലീസ് ആണ് കേസെടുത്തത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്.

Post a Comment

0 Comments