Breaking...

9/recent/ticker-posts

Header Ads Widget

രോഗിയെ പരിചരിക്കാനെത്തി, ബില്ലടയ്ക്കാനായി സൂക്ഷിച്ചിരുന്ന പണവുമായി കടന്നു കളഞ്ഞയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.



ആശുപത്രിയില്‍ രോഗിയെ പരിചരിക്കാനെത്തി, ബില്ലടയ്ക്കാനായി സൂക്ഷിച്ചിരുന്ന പണവുമായി കടന്നു കളഞ്ഞയാളെ പോലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. പാലാ മരിയന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുണ്ടുപാലം സ്വദേശി ആരംപുളിക്കല്‍ ജോസഫിന്റെ പണമാണ് നഷ്ടമായത്. സംഭവത്തില്‍ കൊല്ലം നെടുമ്പന സ്വദേശി ജെയിംസ് ലൂക്ക് ആണ് പിടിയിലായത്.



.


. വീട്ടില്‍ തെന്നിവീണ് അസ്ഥിയ്ക്ക് പൊട്ടലുണ്ടായതിനെ തുടര്‍ന്ന് കിടപ്പിലായിരുന്നു ജോസഫ്. ഇദ്ദേഹത്തെ പരിചരിക്കാനാണ് സുഹൃത്ത് മുഖേന ജെയിംസിനെ ഒപ്പം നിര്‍ത്തിയത്. ഡിസ്ചാര്‍ജ്ജ് ചെയ്യുമ്പോള്‍ അടയ്ക്കുന്നതിനും ആശുപത്രി ആവശ്യത്തിനുമായി ഒരു ലക്ഷത്തോളം രൂപ ജോസഫിന്റെ കൈവശമുണ്ടായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ഈ പണം കൈക്കലാക്കി ജെയിംസ് കടന്നുകളയുകയായിരുന്നു. 
പരാതിയെ തുടര്‍ന്ന് പാലാ പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയും കൊല്ലത്ത് നിന്നും പിടികൂടുകയുമായിരുന്നു. എസ്എച്ച്ഒ ജോബിന്‍ ആന്റണിയുടെ നേതൃത്വത്തില്‍ എസ്.ഐ ബേബി ജോണ്‍, എഎസ്‌ഐമാരായ സുനില്‍, ജോബി, ജിനു എസ്, സിപിഒ അരുണ്‍കുമാര്‍, സിപിഒ സിനേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെപിടികൂടിയത്.

Post a Comment

0 Comments