കൊച്ചിടപ്പാടിയില്‍ റബ്ബര്‍ തോട്ടത്തില്‍ മുള്ളന്‍ പന്നിയെ കണ്ടെത്തി. കൊച്ചിടപ്പാടി വാര്‍ഡില്‍ കാരണത്തില്ലം വക സ്ഥലത്ത് വെളുപ്പിനെയാണ് രണ്ട് മുള്ളന്‍ പന്നികളെ കണ്ടത്. റബര്‍ ടാപ്പിംഗുമായി ബന്ധപ്പെട്ട് അവിടെ എത്തിയ മനയാനിക്കല്‍ ബിജുവാണ് ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തില്‍ രണ്ട് മുള്ളന്‍ പന്നികളെ കണ്ടത്.
പന്നികള്‍ മുള്ള് വിടര്‍ത്തി ആക്രമിക്കാന്‍ തയ്യാറായെന്നും ബിജു പറയുന്നു. കാടിറങ്ങുന്ന മൃഗങ്ങള്‍ കൃഷികള്‍ നശിപ്പിക്കുന്നതും ആളുകളെ അക്രമിക്കാന്‍ ശ്രമിക്കുന്നതും ആശങ്കയ്ക്കിടയാക്കുകയാണ്.


.webp)



0 Comments