പാലാ നഗരസഭ ഒന്നാo വാര്‍ഡില്‍ ബോയ്‌സ് ടൗണിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അഗതി പരിപാലന കേന്ദ്രത്തിന്റെ സ്ഥലത്ത് സ്വകാര്യ വ്യക്തി അതിക്രമിച്ച് കയറുന്നതായി പരാതി. ദയാ ഭവന്‍ അഗതിമന്ദിരത്തിന്റെ പിന്‍ഭാഗത്തെ 10 അടി ഉയരമുള്ള കൂറ്റന്‍ കരിങ്കല്‍ മതില്‍ ഇടിച്ചു നിരത്തുകയും പുതിയ മതില്‍ കെട്ടുവാനാണെന്ന് പറഞ്ഞ് മന്ദിരത്തിന്റേതായ ഭൂമിയില്‍ കയറി മണ്ണ് നീക്കം ചെയ്യുവാനും നടത്തിയ നീക്കത്തിനെതിരെയാണ് സ്ഥാപന നടത്തിപ്പുകാരായ സ്‌നേഹഗിരി സിസ്റ്റഴ്‌സ് പരാതി ഉന്നയിച്ചിരിക്കുന്നത്.
.സ്ഥാപനത്തിന്റെ പിന്നിലുള്ള ഭൂമിയില്‍ സ്വകാര്യ വ്യക്തി നടത്തുന്ന മണ്ണെടുപ്പിനെ തുടര്‍ന്നാണ് പരാതിക്ക് ഇടയാക്കിയ സംഭവങ്ങള്‍ അരങ്ങേറിയത്. സ്വകാര്യ വ്യക്തിക്ക് അനുകൂലമാകും വിധം റവന്യൂ ഉദ്യോഗസ്ഥര്‍ പെരുമാറിയതായി സ്‌നേഹഗിരി സിസ്റ്റഴ്‌സ് ആരോപിക്കുന്നു. പരാതി കേള്‍ക്കുവാന്‍ പോലും തയ്യാറാവാതെ റവന്യൂ അധികൃതര്‍ ഓഫീസില്‍ നിന്നും പരാതിക്കാരായ ചെന്ന സിസ്റ്റേഴ്‌സിനെ ഇറക്കിവിട്ടതായി അവര്‍ പറഞ്ഞു.






0 Comments