Breaking...

9/recent/ticker-posts

Header Ads Widget

സര്‍വ്വ വ്യാപിയായ അദൃശ്യ ശക്തിയായി നിര്‍മിത ബുദ്ധി മാറി. എതിരന്‍ കതിരവന്‍



വര്‍ത്തമാനകാല ജീവിതത്തില്‍ സര്‍വ്വ വ്യാപിയായ അദൃശ്യ ശക്തിയായി നിര്‍മിത ബുദ്ധി മാറിക്കഴിഞ്ഞെന്ന് പ്രമുഖ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ എതിരന്‍ കതിരവന്‍ പറഞ്ഞു. രോഗങ്ങള്‍ നിര്‍ണയിക്കുന്നതില്‍ പോലും അതിന്റെ ഇടപെടലുകള്‍ വ്യപകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാര്യ നിര്‍വഹണത്തിലുള്ള കൃത്യതയിലും വേഗതയിലും അക്ഷീണതയിലും മനുഷ്യന്റെ കാര്യശേഷിയെ അതിശയിപ്പിക്കുന്ന എ ഐ മനുഷ്യര്‍ക്ക് നല്‍കുന്നത് വെല്ലുവിളിയെക്കാള്‍ വിശ്വസ്ത ആശ്രയമാണെന്നും അദ്ദേഹം പറഞ്ഞു. 


സഫലം 55 പ്ലസ് നടത്തിയ പ്രഭാഷണ പരമ്പരയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എതിരന്‍ കതിരവന്‍. ബിസിനസ്, ബാങ്കിംഗ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, മെഡിക്കല്‍ രംഗം തുടങ്ങി എല്ലാ മേഖലകളിലും എ ഐ യുടെ സ്വാധീനം എങ്ങനെ വ്യാപൃതമായിരിക്കുന്നു എന്ന് ഉദാഹരണ സഹിതം അദ്ദേഹം വിശദീകരിച്ചു. സഫലം 55 പ്ലസ് സെക്രട്ടറി വി. എം.അബ്ദുള്ള ഖാന്‍ അധ്യക്ഷത വഹിച്ചു. ജയിംസ് മാത്യു, എന്‍. ജി.രവീന്ദ്രന്‍, സുഷമ രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.



.

Post a Comment

0 Comments