Breaking...

9/recent/ticker-posts

Header Ads Widget

ഭൂനികുതി വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ.



കാര്‍ഷിക രംഗം തകര്‍ന്നടിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ അന്യായമായ ഭൂനികുതി വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എം.എല്‍.എ. ഭൂനികുതി വര്‍ദ്ധനവിനെതിരെയും പാലായോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചും നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഡ്ജറ്റിലെ പ്രഖ്യാപനങ്ങള്‍ ജലരേഖയാണെന്നും ഒന്നും നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും മോന്‍സ് പറഞ്ഞു. ധൂര്‍ത്തടിക്കാന്‍ പണം സമ്പാദിക്കാനുള്ള മാര്‍ഗമായി ബഡ്ജറ്റിനെ മാറ്റിയെന്ന് എം.എല്‍.എ കുറ്റപ്പെടുത്തി.  


പ്രസിഡന്റ്  ജോര്‍ജ്  പുളിങ്കാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. ജെയ്‌സണ്‍ ജോസഫ് , ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് മോന്‍ മുണ്ടയ്ക്കല്‍, കുര്യാക്കോസ് പടവന്‍, സന്തോഷ് കാവുകാട്ട്, അസ്വ. ജോസഫ് കണ്ടത്തില്‍, മൈക്കിള്‍പുല്ലുമാക്കല്‍, തങ്കച്ചന്‍ മണ്ണൂശ്ശേരി, ഡോ. സി.കെ ജയിംസ്, മത്തച്ചന്‍ പുതിയിടത്തുചാലില്‍, ജിമ്മി വാഴംപ്ലാക്കല്‍, റിജൊ ഒരപ്പൂഴിക്കല്‍, ബോബി മൂന്നുമാക്കല്‍, ജോസ് എടേട്ട്. ജോസ് വടക്കേക്കര, മൈക്കിള്‍ കാവുകാട്ട്, കുര്യാച്ചന്‍ വാഴയില്‍, ജോസ് വേരനാനി. ബാബു മുകാല, ഡിജു സെബാസ്റ്റ്യന്‍, ലിസമ്മ മത്തച്ചന്‍, ഷീല ബാബു, ഷൈലജ ര വീന്ദ്രന്‍, പി.കെ ബിജു ,സിജി ടോണി, തോമസ് താളനാനി, സിബി നെല്ലന്‍കുഴി, എ.ജെ സൈമണ്‍, മാനുവല്‍ നെടുപുറം, കെ.സി കുഞ്ഞുമോന്‍ ,ടോണി തോട്ടം, ജിനു പുതിയാത്ത്, ഗസി എടക്കര, കുര്യാച്ചന്‍ വാഴയില്‍, കെ.സി മാത്യു, ജോയി കുന്നപ്പള്ളി, ഔസേപ്പച്ചന്‍ പൂവേലില്‍, റെജി മിറ്റത്താനി,  സലിലാല്‍ തോമസ്  എന്നിവര്‍ പ്രസംഗിച്ചു.



.

Post a Comment

0 Comments