Breaking...

9/recent/ticker-posts

Header Ads Widget

കേരള പ്രവാസി സംഘം പ്രതിഷേധ ധര്‍ണ്ണ നടത്തി.



കേരള പ്രവാസി സംഘം കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. കേന്ദ്ര ബജറ്റില്‍ പ്രവാസി സമൂഹത്തോടും, കേരളത്തോടും കാണിച്ച അവഗണനക്കെതിരെയായിരുന്നു ധര്‍ണ.


.



 കേരള പ്രവാസി സംഘം ജില്ലാ രക്ഷാധികാരി പി.വി സുനില്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം സംസ്ഥാന കമ്മറ്റി അംഗം അനില്‍ എസ് അദ്ധ്യക്ഷത വഹിച്ചു. ബാബു ജോര്‍ജ്ജ്, പി.എന്‍ സാബു. സി ജോര്‍ജ്ജ് , യാസര്‍ അഹമ്മദ്, മോളി വര്‍ഗ്ഗീസ്, സി.കെ രാജേഷ്, കെ ബിജു മോന്‍, അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രവാസി സംഘം ജില്ലാ സെക്രട്ടറി അബ്ദുള്‍ സലിം മാളൂസ് സ്വാഗതവും, ഏറ്റുമാനൂര്‍ ഏരിയ പ്രസിഡന്റ് ഷെന്‍സി തോമസ് നന്ദിയും പറഞ്ഞു

Post a Comment

0 Comments