കിടങ്ങൂര്‍ ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവം ചൊവ്വാഴ്ച നടക്കും. പുലര്‍ച്ചെ നാലിന് നിര്‍മാല്യ ദര്‍ശനത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് അഭിഷേകവും ഉഷ:പൂജയും എതിര്‍ത്ത പൂജയും നടക്കും.രാവിലെ മുതല്‍ മറ്റക്കര അടക്കമുള്ള വിവിധ കരകളില്‍ നിന്നും പാല്‍ കാവടി ഘോഷയാത്രകള്‍ ക്ഷേത്രത്തിലെത്തും. പാല്‍ക്കാവടി അഭിഷേകത്തിനുശേഷം 12ന് നവകാഭിഷേകം, ഉച്ചപ്പൂജ എന്നിവ നടക്കും.
.
.വൈകിട്ട് കിടങ്ങൂര്‍ ശിവപുരം ശ്രീമഹാദേവക്ഷേത്രം, കിടങ്ങൂര്‍ സൗത്ത് കാളിയമ്മന്‍ കോവില്‍, ഉത്തമേശ്വരം ക്ഷേത്രം തുടങ്ങി വിവിധ ക്ഷേത്രങ്ങളില്‍ നിന്നും ഭസ്മക്കാവടി ഘോഷയാത്രകള്‍ ക്ഷേത്രത്തിലെത്തും. രാത്രി എട്ടിന് ഭസ്മാഭിഷേകം നടക്കും.സുബ്രഹ്‌മണ്യന്‍ താരകാസുര നിഗ്രഹം നടത്തിയ ദിവസമാണ് തൈപ്പൂയം. താരകാസുരനുമായി ഭഗവാന്‍ യുദ്ധത്തിലേര്‍പ്പെടുന്ന സമയം വ്രതമെടുത്തിരുന്ന ഭക്തര്‍ അസുരന്റെ വധത്തിനുശേഷം സന്തോഷം പ്രകടിപ്പിച്ച് കാവടി അഭിഷേകം നടത്തി സുബ്രഹ്‌മണ്യനെ പ്രീതിപ്പെടുത്തുന്നുവെന്ന വിശ്വാസത്തോടെയാണ് തൈപ്പൂയക്കാവടി ഘോഷയാത്രകള്‍ നടക്കുന്നത്.
0 Comments