Breaking...

9/recent/ticker-posts

Header Ads Widget

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം നടത്തി



കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം നടത്തി. പെന്‍ഷന്‍കാരെ വഞ്ചിച്ച സംസ്ഥാന സര്‍ക്കാരിനെതിരെയായിരുന്നു സമരം.  പാലായില്‍ സബ് ട്രഷറിക്ക് മുന്നില്‍  കെ.എസ്.എസ്.പി.എ പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ  നേതൃത്വത്തില്‍ നടന്ന ധര്‍ണ്ണ നഗരസഭാംഗം പ്രൊഫ.സതീഷ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു.



.


. ആറു ഗഡു  പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക അനുവദിക്കേണ്ടിടത്ത് ഒരു ഗഡു അനുവദിച്ച സര്‍ക്കാര്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ് എന്ന് സതീഷ് ചൊള്ളാനി പറഞ്ഞു. പ്രസിഡന്റ് ജോസഫ് അഗസ്റ്റിന്‍, സെക്രട്ടറി സണ്ണി മൈക്കിള്‍, ടി.വി ജയമോഹന്‍, എ.ജെ ദേവസ്യ, വി.ബി സുജാത എ.കെ സാലിക്കുട്ടി, രാജന്‍ വര്‍ഗീസ്, ടി.കെ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments