Breaking...

9/recent/ticker-posts

Header Ads Widget

ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ മുപ്പത്തിയേഴാം ചരമവാര്‍ഷിക സ്മൃതി സദസ്സ്



ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ മുപ്പത്തിയേഴാം ചരമവാര്‍ഷിക സ്മൃതി സദസ്സ് പാലാ സഹൃദയ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തി. സമിതി അദ്ധ്യക്ഷന്‍ രവി പുലിയന്നൂര്‍ അധ്യക്ഷത വഹിച്ചു. സുബ്രഹ്‌മണ്യന്‍ നമ്പൂതിരി ഇടമറ്റം, ഡോ.ജയകൃഷ്ണന്‍ വെട്ടൂര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.



 ലളിതാംബിക അന്തര്‍ജനം ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.രാജേന്ദ്രന്‍, രവി പാലാ, ജോസ് മംഗലശ്ശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കഥയരങ്ങില്‍ ഡി. ശ്രീദേവി, പ്രിയ രാജഗോപാല്‍, ശ്യാമളാ അനില്‍കുമാര്‍, ജിജോ തച്ചന്‍, ശിവദാസ് പുലിയന്നൂര്‍ തുടങ്ങിയവര്‍ കഥകള്‍ അവതരിപ്പിച്ചു.


.

Post a Comment

0 Comments