വഞ്ചനാ കേസില്‍ മാണി സി കാപ്പന്‍ MLA യെ കോടതി കുറ്റവിമുക്തനാക്കി. വ്യവസായിയായ ദിനേശ് മേനോന്‍ നല്‍കിയ വഞ്ചന കേസിലാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മാണി സി കാപ്പനെ കുറ്റവിമുക്തനാക്കിയത്. തെരഞ്ഞെടുപ്പു കാലങ്ങളില്‍ മാണി സി കാപ്പനെതിരെയുള്ള വഞ്ചനാക്കേസ് വാര്‍ത്തകളില്‍ ഇടം പിടിയ്ക്കാറുണ്ട്.
അടുത്ത കാലത്ത് ഈ കേസില്‍ വിചാരണ നേരിടണ മെന്ന് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. വിധി വന്നതോടെ സ്ഥിരമായി ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് പിടിവള്ളി നഷ്ടമായതായി MLA പ്രതികരിച്ചു. താന്‍ ദൈവവിശ്വാസിയാണെന്നും സത്യം പുറത്തു വന്നതായും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രചരണങ്ങളുടെ മുനയൊടിക്കുന്നതാണ് കോടതി വിധിയെന്നും MLA അഭിപ്രായപ്പെട്ടു.






0 Comments