Breaking...

9/recent/ticker-posts

Header Ads Widget

പാലാ ചലഞ്ചേഴ്‌സ് ബാസ്‌ക്കറ്റ് ബോള്‍ ക്ലബിന് മികച്ച നേട്ടം.



പാലാ ചലഞ്ചേഴ്‌സ് ബാസ്‌ക്കറ്റ് ബോള്‍ ക്ലബിന് നാഷനല്‍ ഗെയിംസ് ബാസ്‌കറ്റ് ബോളില്‍ മികച്ച നേട്ടം. നാഷണല്‍ ഗെയിംസ് ബാസ്‌കറ്റ് ബോളില്‍ മികച്ച വിജയം നേടിയ താരങ്ങളെയും ക്ലബ്ബ് പ്രവര്‍ത്തകരെയും പാലാ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട് അനുമോദിച്ചു  കോച്ച് മാര്‍ട്ടിന്റെ ശിക്ഷണത്തില്‍ പരിശീലനം നടത്തിവരുന്ന പാലാ അല്‍ഫോന്‍സാ കോളജിലെ കൃഷ്ണപ്രിയ ശരത്തും , ചിന്നു കോശിയും. ഇക്കഴിഞ്ഞ നാഷണല്‍ ഗെയിംസില്‍ ബാസ്‌ക്കറ്റ്‌ബോള്‍ 3x3 മത്സരത്തില്‍ വെള്ളിമെഡല്‍ കരസ്ഥമാക്കിയിരുന്നു.


 പാലാ ബിഷപ്‌സ് ഹൗസില്‍ വെച്ച് നടന്ന ചടങ്ങില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ബാസ്‌കറ്റ് ബോള്‍ താരങ്ങളെയും കോച്ച് മാര്‍ട്ടിനെയും ആദരിച്ചു.പ്രസിഡന്റ് സൂരജ് മണര്‍കാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന  യോഗത്തില്‍ ക്ലബ്ബ് ജോയിന്റ് സെക്രട്ടറി ബിനോയ് തോമസ്, ബിജു തെങ്ങുംപള്ളിയില്‍, വൈസ് പ്രസിഡണ്ട് സജി ജോര്‍ജ് , ഷാജന്‍, ആന്റണി, മനോജ് പി, സൂരജ് കെ.ആര്‍ എന്നിവര്‍ സംസാരിച്ചു. ക്ലബ്ബിന്റെ നേതൃത്വത്തില്‍ അവധിക്കാലത്ത് സൗജന്യ ബാസ്‌കറ്റ് ബോള്‍ പരിശീലനം നല്‍കുന്നു. ഇതോടൊപ്പം രക്തദാന രംഗത്തും സാമൂഹ്യസേവന രംഗത്തും ക്ലബ് പ്രവര്‍ത്തനംനടത്തുന്നുണ്ട്.



.

Post a Comment

0 Comments