ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ NSS യൂണിറ്റിന്റെ നേതൃത്വത്തില്‍ ചേര്‍പ്പുങ്കല്‍ പാടശേഖരത്ത് നടത്തിയ നെല്‍കൃഷിയുടെ കൊയ്ത്ത് ഉത്സവം നടന്നു.. NSS വോളണ്ടിയേഴ്‌സ് കൊയ്ത്തരിവാളുമായി കൊയ്ത്തു പാട്ടിന്റെ താളത്തോടെ നെല്ല് കൊയ്‌തെടുക്കുന്ന കാഴ്ച കൗതുകമായി. കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ തോമസ് മാളിയേക്കല്‍ നിര്‍വഹിച്ചു.
കൃഷിക്ക് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കിയ മാത്യു തോമസ് മൂന്നുപീടികയലിനെ സ്‌കൂള്‍ മാനേജര്‍ റവ.ഫാ. ജോസഫ് പാനാമ്പുഴ പൊന്നാടയണിയിച്ച് ആദരിച്ചു സ്‌കൂള്‍ മാനേജര്‍ റവ.ഫാ. ജോസഫ് പാനാമ്പുഴ, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ബോബി മാത്യു കീക്കോലില്‍, മിനി ജറോം, കൃഷി ഓഫീസര്‍ പാര്‍വതി എ.ഒ.,പ്രിന്‍സിപ്പല്‍ ഫാ. സോമി മാത്യു, ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ്, PTA പ്രസിഡന്റ് സജു സെബാസ്റ്റ്യന്‍ കൂടത്തിനാല്‍ എന്നിവരും പങ്കെടുത്തു. NSS പ്രോഗ്രാം ഓഫീസര്‍ ഡോ. പി.ജെ. സിന്ധുറാണി, NSS വോളണ്ടിയര്‍ ലീഡേഴ്‌സ് അന്‍വിന്‍, ബ്ലെസ്സി മാത്യു, ആഷിക് മധു, നിര്‍മല്‍, ഡോണി , കെവിന്‍ എന്നിവര്‍ കൊയ്ത്തുത്സവത്തിന് നേതൃത്വം നല്‍കി.






0 Comments