പാലാ ഊരാശാല ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങൾക്ക് തൈപ്പൂയം നാളിൽ തിരു വാറാട്ടോടെ സമാപനം. തിരുവുത്സവത്തിന്റെ ഏഴാം ഉത്സവ ദിനമായ തിങ്കളാഴ്ച .വൈകിട്ട് അരുണാപുരം ഊരാശാല ജംഗ്ഷനിൽ നടന്ന സമൂഹ പറയിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. ഊരാശാല ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വൃന്ദ വാദ്യത്തിനും തിരുവാതിര ക്കും എഗ്രേഡ് നേടിയ ഗൗരി അരുണിനെ വാർഡ് കൗൺസിലർ സാവിയോ കാവുകാട്ട് അനുമോദിച്ചു. ..
തുടർന്ന് ഗാനമേളയും നടന്നു. സമാപന ദിവസമായ ചൊവ്വാഴ്ച രാവിലെ കാവടി ഘോഷയാത്രയും കാവടി അഭിഷേകവും നടന്നു. വൈകീട്ട് കടപ്പാട്ടൂർ മഹാദേവ ക്ഷേത്രക്കടവിലാണ് തിരുവാറാട്ട് നടക്കുന്നത്. തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയും മേൽശാന്തിമലമേൽ നിലകണ്ഠൻ നമ്പൂതിരിയും ഉത്സവാഘോഷ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു


.jpg)



0 Comments