Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭയുടെ വൈസ് ചെയര്‍ പേഴ്‌സണായി ബിജി ജോജോ തെരഞ്ഞെടുക്കപ്പെട്ടു



പാലാ നഗരസഭയുടെ വൈസ് ചെയര്‍ പേഴ്‌സണായി LDF  കേരള കോണ്‍ഗ്രസ് M  അംഗം ബിജി ജോജോ തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ ധാരണ പ്രകാരം ലീന സണ്ണി വൈസ് ചെയര്‍ പേഴ്‌സണ്‍ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. 



.



26 അംഗ ഭരണസമിതിയില്‍ LDF ന് 17 ഉം UDF ന് 9 ഉം അംഗങ്ങളാണ് ഉള്ളത്. തെരഞ്ഞെടുപ്പില്‍ ബിജി ജോജോ 17 വോട്ട് നേടി വിജയിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥി UDF ലെ ആനി ബിജോയ് 9 വോട്ടുകള്‍ നേടി. പാലാ നഗരസഭയിലെ ടൗണ്‍ വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന ബിജി ജോജോ കുടക്കച്ചിറ മുന്‍ നഗരസഭാധ്യക്ഷ കൂടിയാണ്.

Post a Comment

0 Comments