Breaking...

9/recent/ticker-posts

Header Ads Widget

പാലാ ടൗണ്‍ ബസ് സ്റ്റാന്റ് മദ്യപാനികളുടെ വിഹാര കേന്ദ്രമായി.



പാലാ ടൗണ്‍ ബസ് സ്റ്റാന്റ് മദ്യപാനികളുടെ വിഹാര കേന്ദ്രമായി. സമൂഹ്യ വിരുദ്ധരുടെ ശല്യവും വര്‍ദ്ധിച്ചു വരികയാണ്. മദ്യപിച്ചെത്തുന്നവരുടെ വാക്കേറ്റവും അടിപിടിയും പതിവ് കാഴ്ചയാണ്. മദ്യപാനികള്‍ വേണ്ട വിധത്തില്‍ വസ്ത്രം പോലും ധരിക്കാതെ വീണുകിടക്കുന്നതും ഇവിടെ കാണാം. സ്ത്രീകളും കുട്ടികളുമടക്കം നിരവധി യാത്രക്കാരെത്തുന്ന സ്റ്റാന്റില്‍ ഇത്തരം പ്രവര്‍ത്തികള്‍ നടത്തുന്നവരെ തടയാന്‍ ആരുമില്ലാത്ത അവസ്ഥയാണ്.  


.


.ഇവിടെ പോലീസ് എയ്ഡ് പോസ്റ്റ് ഉണ്ടെങ്കിലും മദ്യപര്‍ക്കും  സാമൂഹ്യവിരുദ്ധര്‍ക്കും യാതൊരു തടസ്സവുമില്ല. കഴിഞ്ഞ ദിവസവും രണ്ടു പേര്‍ തമ്മില്‍ വാക്കേറ്റവും ഉറക്കെയുള്ള അസഭ്യ വര്‍ഷവും തമ്മിലടിയും നടന്നു.   ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്യാന്‍ ആരും തയ്യാറാകാതിരിക്കുകയും പോലീസുകാര്‍ ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയും ചെയ്യുമ്പോള്‍ സ്റ്റാന്‍ഡിലെത്തുന്നവര്‍ തെറി കേട്ട് മിണ്ടാതെ മടങ്ങുകയാണ് ചെയ്യുന്നത്.

Post a Comment

0 Comments