പാല തൊടുപുഴ റൂട്ടില്‍ പയപ്പാറില്‍ കാറും ലോറിയും കൂട്ടിയിടിച്ചു
. രാവിലെ 10.15 ഓടെ ആയിരുന്നു അപകടം നടന്നത്. പാലായില്‍ നിന്നും തൊടുപുഴ ഭാഗത്തേക്ക് പോയ കാറും സേലത്തു നിന്നും ലോഡുമായി ഈരാറ്റുപേട്ടയിലേക്ക് വന്ന ലോറിയുമായാണ് കൂട്ടി ഇടിച്ചത്.
കാറില്‍ മൂന്നു യാത്രക്കാരാണ്. ഉണ്ടായിരുന്നത്. ആര്‍ക്കും കാര്യമായ പരിക്കില്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതപ്പെടുന്നു. റോഡില്‍ പൊട്ടി ഒഴുകിയ ഡീസല്‍ ടാങ്ക് ഫയര്‍ ഫോഴ്സ് എത്തി നീക്കി. പാലാ പോലീസും സംഭവ സ്ഥലത്ത് എത്തിയിരുന്നു.






0 Comments