Breaking...

9/recent/ticker-posts

Header Ads Widget

SPC പാലായിലെ കോടതികള്‍ സന്ദര്‍ശിച്ചു.



പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്‌സ് പാലായിലെ കോടതികള്‍ സന്ദര്‍ശിച്ചു. കോടതികളും കോടതി നടപടികളും നേരില്‍ കണ്ട വിദ്യാര്‍ത്ഥികള്‍ കോടതി മുറിക്കുള്ളിലെ ചൂടേറിയ വാദ പ്രതിവാദങ്ങളും സസൂക്ഷ്മം വീക്ഷിച്ചു. മീനച്ചില്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലാ കോടതി സമുച്ചയത്തില്‍ നടന്ന സംവാദ പരിപാടി കുടുംബക്കോടതി ജഡ്ജി അയ്യൂബ് ഖാന്‍ ഉദ്ഘാടനം ചെയ്തു. 


വിദ്യാര്‍ത്ഥികള്‍ ജഡ്ജിയുമായി സംവദിച്ചു. പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ബാഡ്ജുകളും നിയമ പഠന പുസ്തകങ്ങളും വിതരണം ചെയ്തു.അഡ്വ.തോമസ് ജോസഫ് തൂങ്കുഴി നിയമ ബോധവല്‍ക്കരണ ക്ലാസെടുത്തു.



റൂണിയ എബ്രഹാം മോട്ടിവേഷന്‍ ക്ലാസ് നല്‍കി. മീനച്ചില്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റി സെക്രട്ടറി സോണിയ ജോസഫ്, ലീഗല്‍ സര്‍വീസസ് പ്രതിനിധി വി.എം.അബ്ദുള്ള ഖാന്‍, എസ്.പി.സി ഓഫീസര്‍മാരായ ടോണി തോമസ്, മരീന എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments