Breaking...

9/recent/ticker-posts

Header Ads Widget

തെക്കന്‍ മേഖലാ സമ്മേളനം ശാക്തേയം 2025 മീനച്ചില്‍ ശാഖാ ഓഡിറ്റോറിയത്തില്‍ നടന്നു.



എസ്.എന്‍.ഡി.പി യോഗം മീനച്ചില്‍ യൂണിയന്‍ വനിതാസംഘത്തിന്റെ നേതൃത്വത്തിലുള്ള തെക്കന്‍ മേഖലാ സമ്മേളനം ശാക്തേയം 2025 മീനച്ചില്‍ ശാഖാ ഓഡിറ്റോറിയത്തില്‍ നടന്നു. മീനച്ചില്‍, മല്ലിക ശ്ശേരി, ഇടമറ്റം, മുന്നാംതോട്, തിടനാട്, അരുവിത്തുറ, അമ്പാറ, കീഴമ്പാറ, ഇടപ്പാടി, പാലാ ടൗണ്‍, പാലാ തെക്കേക്കര, പുലിയന്നൂര്‍ ശാഖായോഗങ്ങളാണ് ഈ സമ്മേളനത്തില്‍ പങ്കെടുത്തത്.   മിനര്‍വാ മോഹന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന തെക്കന്‍ മേഖലാ സമ്മേളനം യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ കണ്‍വീനര്‍ എം. ആര്‍. ഉല്ലാസ്, വൈസ് ചെയര്‍മാന്‍ സജീവ് വയല ബിബിന്‍ ഷാന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. സംഗീത അരുണ്‍ സ്വാഗതവും രാജി ജിജിരാജ് നന്ദിയുംപറഞ്ഞു.



Post a Comment

0 Comments