Breaking...

9/recent/ticker-posts

Header Ads Widget

മനുഷ്യനും വന്യജീവികളുമായി ഉണ്ടാകുന്ന സംഘട്ടനങ്ങള്‍ക്ക് പരിഹാരം ചര്‍ച്ച ചെയ്യണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എം.പി



മനുഷ്യനും വന്യജീവികളുമായി ഉണ്ടാകുന്ന സംഘട്ടനങ്ങള്‍ക്ക് ശാശ്വത പരിഹാരം  കാണുന്നതിനെക്കുറിച്ച് ലോക്‌സഭ ചര്‍ച്ച ചെയ്യണമെന്ന്  ഫ്രാന്‍സിസ് ജോര്‍ജ് എം.പി.ആവശ്യപ്പെട്ടു. ലോക്‌സഭയില്‍ ശൂന്യവേളയിലാണ് ഫ്രാന്‍സിസ് ജോര്‍ജ് ഈ ആവശമുന്നയിച്ചത്.  രാജ്യത്തിന്റെ മലയോര മേഖലയോട് ചേര്‍ന്ന് ജീവിക്കുന്ന ജനങ്ങള്‍ നിത്യേനയെന്നോണം വന്യജീവികളുടെ ആക്രമണങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്..   കേരളത്തില്‍  വനമേഖലയോട് ചേര്‍ന്ന് ജീവിക്കുന്ന സാധാരണക്കാരായ കര്‍ഷകരും തൊഴിലാളികളും അടക്കമുള്ള ജനങ്ങള്‍ നിത്യേന വന്യ മൃഗങ്ങളുടെ ആക്രമണം നേരിടുകയാണ്. 

കേരളത്തില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലത്ത്  2534വന്യജീവി ആക്രമണം ഉണ്ടായി.56 പേര്‍ മരണപ്പെട്ടു അഖിലേന്ത്യ തലത്തില്‍ മരണം 1527 ആണ് ഈ കഴിഞ്ഞ വര്‍ഷം ഉണ്ടായിട്ടുളളത്. ഈ പ്രശ്‌നത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായ ഒരു നിലപാട് സ്വീകരിക്കണമെന്നും MP ആവശ്യപ്പെട്ടു. കേന്ദ്ര ഗവണ്‍മെന്റിന്റെ 1972ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തിയെങ്കില്‍ മാത്രമേ ഫലപ്രദമായി നടപടിയെടുക്കാന്‍ കഴിയൂ എന്നാണ് സംസ്ഥാന ഗവണ്‍മെന്റിന്റെ നിലപാട് . എന്നാല്‍ എല്ലാ സംസ്ഥാനത്തേയും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാര്‍ക്ക് അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവയ്ക്കാന്‍ അധികാരം നല്‍കിയിട്ടുണ്ടന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. അവര്‍ക്ക് ആവശ്യഘട്ടത്തില്‍ നടപടി സ്വീകരിക്കാവുന്നതാണ്. നടപടി ക്രമങ്ങളിലെ ' സാങ്കേതികത്വം പലപ്പോഴും ഫലപ്രദമായ ഇടപെടല്‍ നടത്തുന്നതിനോ അധികാരം പ്രയോഗിക്കുന്നതതിനോ കഴിയുന്നില്ലെന്നും ഫ്രാന്‍സിസ് ജോര്‍ജ്ചൂണ്ടിക്കാട്ടി.

Post a Comment

0 Comments