Breaking...

9/recent/ticker-posts

Header Ads Widget

ലഹരിവസ്തുക്കള്‍ വില്‍ക്കുന്നതോ ഉപയോഗിക്കുന്നതോ കണ്ടാല്‍ കൈകാര്യം ചെയ്യുമെന്ന മുന്നറിയിപ്പുമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍



കഞ്ചാവ് എം.ഡി.എം.എ പോലുള്ള ലഹരിവസ്തുക്കള്‍ വില്‍ക്കുന്നതോ ഉപയോഗിക്കുന്നതോ കണ്ടാല്‍ കൈകാര്യം ചെയ്യുമെന്ന മുന്നറിയിപ്പുമായി പാലാ ഇടനാട്ടില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു.  എന്റെ നാട് ഇടനാട് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. നാട്ടുകാരുടെ പൂര്‍ണ്ണ പിന്തുണയോടെയാണ്   സൊസൈറ്റിയുടെ പ്രവര്‍ത്തനം. രാസ ലഹരിയുമായി ഞങ്ങളുടെ കയ്യില്‍ കിട്ടിയാല്‍ അവരെ കായികമായും നിയമപരമായും നേരിടും എന്നാണ് ബോര്‍ഡില്‍ എഴുതിയിരിയ്ക്കുന്നത്. 
 ലഹരിക്കെതിരെ ശക്തമായ പ്രവര്‍ത്തനങ്ങളാണ് സൊസൈറ്റിയും നാട്ടുകാരും ചേര്‍ന്ന് നടത്തുന്നത്.  ലഹരി വില്പനയും ഉപയോഗവും തടയാന്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് സൊസൈറ്റി അംഗങ്ങള്‍ പറഞ്ഞു. എന്റെ നാട് ഇടനാട് രക്ഷാധികാരി സിബി ചിറ്റാട്ടില്‍, വര്‍ക്കിംഗ് കമ്മിറ്റി പ്രസിഡന്റ് ജ്യോതിഷ്,  വര്‍ക്കിംഗ് കമ്മിറ്റി സെക്രട്ടറി ഷൈജു, പ്രസിഡന്റ് ജോബിഷ്, സെക്രട്ടറി അരുണ്‍ മെനച്ചേരി, സൊസൈറ്റി അംഗങ്ങളായ ബിനോയ് താന്നിയ്ക്കല്‍,  അനീഷ് ഒഴങ്കല്‍, സുനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. സൊസൈറ്റിയുടെ  പ്രവര്‍ത്തനങ്ങള്‍ക്ക് എസ്എന്‍ഡിപി ഇടനാട് ശാഖയും  പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്.

Post a Comment

0 Comments