Breaking...

9/recent/ticker-posts

Header Ads Widget

ബാല കലോത്സവത്തിലെ വിജയികള്‍ക്കുള്ള പുരസ്‌കാര വിതരണവും സാംസ്‌കാരിക സമ്മേളനവും



ഏറ്റുമാനൂര്‍ എസ്എംഎസ്എം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബാല കലോത്സവത്തിലെ വിജയികള്‍ക്കുള്ള പുരസ്‌കാര വിതരണവും സാംസ്‌കാരിക സമ്മേളനവും ലൈബ്രറി ഹാളില്‍ നടന്നു. സാംസ്‌കാരിക സമ്മേളനം കെ ഫ്രാന്‍സിസ് ജോര്‍ജ് എം.പി ഉദ്ഘാടനം ചെയ്തു. സാമൂഹ്യ തിന്മകളെ അതിജീവിക്കുവാന്‍ സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ക്കും ലൈബ്രറികള്‍ക്കും വലിയ പങ്കാണ് ഉള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


 ബാല കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്‌കൂള്‍ എവറോളിംഗ് ട്രോഫി ഏറ്റുവാങ്ങി. രണ്ടാം സ്ഥാനം വെട്ടിമുകള്‍ സെന്റ് പോള്‍ സ്‌കൂളും അര്‍ഹരായി. ലൈബ്രറി ഹാളില്‍ നടന്ന സമ്മേളനത്തില്‍ ലൈബ്രറി പ്രസിഡണ്ട് ജി പ്രകാശ് അധ്യക്ഷത വഹിച്ചു. മേരി മൗണ്ട് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസി സെബാസ്റ്റ്യന്‍,വര്‍ക്കി ജോയ് ,ജയശ്രീ പള്ളിക്കല്‍ ഡോക്ടര്‍ വി.ആര്‍ ജയചന്ദ്രന്‍, അഡ്വ. മൈക്കിള്‍ ജെയിംസ്, അഡ്വ. പി രാജീവ് ചിറയില്‍ തുടങ്ങിയവര്‍പ്രസംഗിച്ചു.

Post a Comment

0 Comments