ഏറ്റുമാനൂര്‍ ശ്രീ മഹാദേവ ക്ഷേത്രമഹോത്സവം ഭക്തിസാന്ദ്രവും ആസ്വാദ്യകരവുമാക്കി മാറ്റിയ ദേവസ്വം മന്ത്രിയേയും നേതൃത്വം നല്‍കിയ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അരവിന്ദ് എസ് ജി നായര്‍, ഏറ്റുമാനൂര്‍ എസ്.എച്ച്. ഒ, അന്‍സല്‍ കോഡിനേഷന്‍ ഓഫീസര്‍ ഉദയന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഏറ്റുമാനൂര്‍ ടെമ്പിള്‍ സിറ്റി സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ ഏറ്റുമാനൂരിലെ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പങ്കുചേര്‍ന്നു. ഏറ്റുമാനൂര്‍ ക്ഷേത്ര അംഗണത്തില്‍ രാവിലെ 9 -ന് നടന്ന ചടങ്ങില്‍ മന്ത്രിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. സ്വീകരണ യോഗത്തില്‍ ടെമ്പിള്‍ സിറ്റി സാംസ്‌കാരിക സമിതി ചെയര്‍മാന്‍ എ ആര്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
ഏറ്റുമാനൂര്‍ എസ്എംഎസ്എം ഗ്രന്ഥശാല പ്രസിഡന്റ് ജി.പ്രകാശ്, ഏറ്റുമാനൂര്‍ നഗരസഭ കൗണ്‍സിലര്‍മാരായ ഇ.എസ് ബിജു, സുരേഷ് വടക്കേടം, എകെസിഎച്ച്എംഎസ് ജില്ലാ പ്രസിഡണ്ട് കെ.സി. ഷാജി, നെഹ്‌റു കള്‍ച്ചറല്‍ സൊസൈറ്റി പ്രതിനിധി അജയകുമാര്‍, പി എസ്. രാധാകൃഷ്ണന്‍, ഏറ്റുമാനൂര്‍ വികസന സമിതി പ്രസിഡണ്ട് ബി. രാജീവ്, ശബരി വ്യവസായി പ്രതിനിധികളായ എം കെ സുഗതന്‍, ശ്രീകുമാര്‍ വാലയില്‍, സാഹിത്യകാരന്‍ മണി തൃക്കോതമംഗലം, ക്ഷേത്ര ഉപദേശക സമിതി മുന്‍ പ്രസിഡണ്ട് കെ.എന്‍. ശ്രീകുമാര്‍, അഡ്വക്കേറ്റ് പി രാജീവ്, സത്യന്‍ മിഡാസ് , ടെമ്പിള്‍ സിറ്റി സാംസ്‌കാരിക സമിതി കണ്‍വീനര്‍ പി. ആര്‍.രാജേന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments