കല്ലറ സെന്റ് തോമസ് ഹൈസ്കൂളില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം നടന്നു. സ്കൂളിലെ SPC, NCC സംഘടനകളുടെ നേതൃത്വത്തിലാണ് പരിപാടികള്‍ നടന്നത്. ലഹരിയ്ക്കെതിരെ
കേഡറ്റുകള്‍ സ്വന്തമായി എഴുതി തയ്യാറാക്കിയ 200 ഓളം ലഘുലേഖകള്‍ വാഹനയാത്രികര്‍ക്കും പൊതുജന ങ്ങള്‍ക്കും, വിതരണം ചെയ്തു.
ജീവിതം ലഹരിയാക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് കേഡറ്റുകളും വിദ്യാര്‍ത്ഥികളും പ്ലക്കാര്‍ഡുകളുമേന്തി ലഹരി വിരുദ്ധ സന്ദേശറാലി നടത്തി. ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികള്‍ ഏറ്റു ചൊല്ലി. ലഹരി വസ്തുക്കളുടെ പേരുകള്‍ എഴുതിയ കടലാസുകള്‍ പ്രതീകാത്മകമായി അഗ്നിക്കിരയാക്കി. ലഹരി വിരുദ്ധ സന്ദേശമായി പ്രത്യേക സ്കൂള്‍ അസംബ്ലിയും നടന്നു. പരിപാടികള്‍ക്ക് CPO മാരായ ജിമില്‍ ബേബി, മിനിമോള്‍ കെ.എം, NCC ഓഫീസര്‍ ഫില്‍മോന്‍ തോമസ്, ഷാരു സോജന്, ജിതിന് ജോസ് എന്നിവര്‍ നേതൃത്വം നല്കി.
0 Comments