നിയന്ത്രണം വിട്ട കാറുകള്‍ കൂട്ടിയിടിച്ച് മറിഞ്ഞു. എം.സി റോഡില്‍ പട്ടിത്താനത്തിനും ചുമട് താങ്ങി ജംഗ്ഷനും ഇടയില്‍ വ്യാഴാഴ്ച രാത്രി
10 മണിയോടെയാണ അപകടമുണ്ടായത്. മൂവാറ്റുപുഴ ഭാഗത്ത് നിന്നും റാന്നിയിലേക്ക് പോവുകയായിരുന്ന ഇന്നോവ കാറിന്റെ പിന്നിലാണ് നിയന്ത്രണംവിട്ട വോക്‌സ് വാഗണ്‍ കാര്‍ ഇടിച്ചു കയറിയത്. ഇരു കാറുകളിലെയും എയര്‍ബാഗുകള്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഹൈവേ പോലീസ് സ്ഥലത്തെത്തിയാണ് വാഹനം റോഡില്‍ നിന്നും മാറ്റി ഗതാഗത തടസ്സം നീക്കിയത്. തല കീഴായി മറിഞ്ഞ ഇന്നോവ കാര്‍ ക്രയിന്‍ ഉപയോഗിച്ച ഉയര്‍ത്തി മാറ്റി.
0 Comments