ജില്ലയിലെ സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ക്കായുള്ള 4 ദിവസത്തെ സംസ്ഥാന തല റിഫ്രഷര്‍ കോഴ്സ് ആദ്യ ഘട്ടം പൂര്‍ത്തിയാക്കി. പാലാ, കാഞ്ഞിപ്പള്ളി, ഈരാട്ടുപേട്ട അഗ്‌നിരക്ഷാനിലയത്തിലെ സിവില്‍ ഡിഫസ് അംഗങ്ങള്‍ക്കായി പാലാ അഗ്‌നിരക്ഷാലയത്തില്‍ നടന്ന നാല് ദിവസത്തെ പരിശീലനമാണ് പൂര്‍ത്തിയായത്. വെള്ളപ്പൊക്ക രക്ഷാപ്രവര്‍ത്തത്തിന് മുന്‍ഗണന എടുത്ത് നടത്തിയ പരിശീലന പരിപാടിയുടെ സമാപന യോഗം പാലാ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ജോസഫ് ജോസഫ് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ഫയര് സ്റ്റേഷന്‍ ഓഫീസര്‍ കലേഷ്‌കുമാര്‍ അധ്യക്ഷനായിരുന്നു.
സിവില്‍ ഡിഫന്‍സ് പാലാ നിലയത്തിലെ പോസ്റ്റ് വാര്‍ഡന്‍ സിജി മരുതോലില്‍, കാഞ്ഞിരപ്പള്ളി നിലയത്തിലെ പോസ്റ്റ് വാര്‍ഡന്‍ വിഷ്ണു, സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ നൗഫല്‍ പി എ, കോട്ടയം ഓഫീസിലെ പരിശീലകനായ അജിത്ത്കുമാര്‍, പാലാ നിലയത്തിലെ സിവില്‍ ഡിഫന്‍സ് അംഗങ്ങളായ ഹരികുമാര്‍ മറ്റക്കര, ബിനു പെരുമന, അഖിലേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ഫ്ളഡ് റസ്‌ക്യൂ ഓപ്പറേഷന്‍, കമാന്റോ ബ്രീഡ്ജ്, ബര്‍മ്മാ ബ്രീഡ്ജ്, ഏരീയല്‍ റോപ്പിംഗ് തുടങ്ങിയവയിലാണ് പ്രത്യേക പരിശിലനം നല്കിയത്. കോട്ടയം നിലയത്തിലെ അംഗങ്ങള്‍ക്കുള്ള പരിശീലനം മാര്‍ച്ച് 22 മുതല്‍ പാലാ നിലയത്തില്‍ വെച്ച് നടത്തും.
0 Comments