പരമ്പരാഗത രുചിക്കുട്ടുകളും പാചക നൈപുണ്യവും പുതു തലമുറയ്ക് പകര്‍ന്നു നല്‍കാന്‍ മുത്തോലി ഗ്രാമപഞ്ചായത്തില്‍ വനിതകള്‍ക്കായി പരമ്പരാഗത പാചക കൈപ്പുണ്യ മത്സരം സംഘടിപ്പിക്കുന്നു. മുത്തോലി പഞ്ചായത്തും ബ്രൈറ്റ് ഹോട്ടല്‍ മാനേജ് മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പാചക മത്സരം ഏപ്രില്‍ 5ന് നടക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക്. മാര്‍ച്ച് 25 വരെ രജിസ്റ്റര്‍ ചെയ്യാമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അടുക്കളകളിലെ പരമ്പരാഗത രുചിയും നാട്ടുപാചക നൈപുണ്യവും പരിചയപ്പെടുത്തുന്നതിനോടൊപ്പം സ്ത്രീ ശാക്തീകരണത്തിന് കരുത്തു പകര്‍ന്ന് രൂചിയുടെ ലോകത്തെ ബിസിനസ് സാധ്യതകളിലേക്ക് വഴി തുറക്കുകയുമാണ് പാചക കൈപ്പുണ്യ മത്സരം ലക്ഷ്യമിടുന്നത് . മുത്തോലി ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ നിന്നുള്ള വനിതകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. പുലിയന്നൂര്‍ ആശ്രമം ഗവ. എല്‍.പി. സ്‌കൂളില്‍ വച്ചാണ് ഏപ്രില്‍ 5 ന് മത്സരം നടക്കുന്നത്.
ഒന്നാമെത്തുന്നവര്‍ക്ക് 10001 രൂപയും, രണ്ടാം സ്ഥാനം നേടുന്ന വര്‍ക്ക് 5001 രൂപയും, മൂന്നാം സ്ഥാനക്കാര്‍ക്ക് 3001 രൂപയും സമ്മാനമായിലഭിക്കും. . രണ്ട് വനിതകളടങ്ങുന്ന ടീമുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. പഴമയുടെ സ്വാദും മണവും കൈമോശം വരാത്ത പാചകകലയില്‍ പ്രാവീണ്യമുള്ള വനിതകളെ കണ്ടെത്തി അവരില്‍ മറഞ്ഞിരിക്കുന്ന പാചക വൈദഗ്ദ്യത്തെ പുറം ലോകത്തിന് പരിചയപ്പെടുത്തി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത്ത് ജി മീനാഭവന്‍ അറിയിച്ചു സ്വന്തമായി പരീക്ഷിച്ച് വിജയിച്ച പഴയകാല രുചിക്കൂട്ടുകള്‍ അന്യം നിന്ന് പോകാതെ കാത്തു സൂക്ഷിക്കുകയും , പങ്കുവയ്ക്കുകയും . നൈപുണ്യമുള്ള വനിതകളെ കണ്ടെത്തി രുചിയുടെ ലോകത്തെ തൊഴില്‍ സാധ്യതകളിലേക്കുള്ള വാതായനങ്ങള്‍ തുറന്നു കൊടുക്കുകയും. അവരെ സ്റ്റാര്‍ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, കാറ്ററിംഗ് സര്‍വ്വീസുകള്‍. ഫുഡ് കോര്‍ട്ട് എന്നിങ്ങനെ ഹോട്ടല്‍ / ടൂറിസം മേഖലകള്‍ക്ക് അനുരൂപമായ രീതിയില്‍ പരിശീലിപ്പിച്ചെടുക്കുകയും നാടിന്റെ ഗന്ധമുള്ള, നാട്ടുരുചിയുള്ള നാട്ടുരസമുള്ള ഭക്ഷണരീതികളെ ഫാസ്റ്റ്ഫുഡിന്റെ ലോകത്തേയ്ക്ക് പുനപ്രതിഷ്ഠിക്കുകയും ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നതെന്ന് മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌റ് രണ്‍ജിത്ത് ജി മീനാഭവന്‍, ബ്രൈറ്റ് ഹോട്ടല്‍ മാനേജ്‌മെന്റ്‌റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജോസ് അമ്പാട്ട് എന്നിവര്‍ പറഞ്ഞു.
0 Comments