പാലാ ജനറല്‍ ആശുപത്രി ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാകുന്നു. ആശുപത്രി പരിസരത്ത് നിന്നുള്ള മലിന ജലം ഈ കാത്തിരിപ്പ് കേന്ദ്രത്തിലൂടെയാണ് ഒഴുകിപ്പോയി കൊണ്ടിരുന്നത്. യാത്രക്കാര്‍ക്ക് മലിന ജലത്തില്‍ ചവിട്ടി ബസില്‍ കയറേണ്ട അവസ്ഥയാണ് ഉണ്ടായിരുന്നത്
പാലാ നഗരസഭയുടെ 2024 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്നരലക്ഷം രൂപ ഉപയോഗിച്ച് മലിനജലം ഒഴുകിപ്പോകുന്നതിന് ഓട നിര്‍മ്മിയ്ക്കുകയും മതിലുകെട്ടി തിരിക്കുകയും ചെയ്തു. ഓട നിര്‍മ്മിച്ച് മതില്‍ കെട്ടി തിരിച്ചുതോടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമായിക്കഴിഞ്ഞു. ശേഷിക്കുന്നപണികള്‍ എത്രയും പെട്ടെന്ന് തീര്‍പ്പാക്കുമെന്ന് കാത്തിരിപ്പു കേന്ദ്രം സന്ദര്‍ശിച്ചനഗരസഭ ചെയര്‍മാന്‍ തോമസ് പീറ്റര്‍ പറഞ്ഞു. വൈസ് ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ, കൗണ്‍സിലര്‍മാരായ ബൈജു കൊല്ലംപറമ്പില്‍, ലീന സണ്ണി എന്നിവര്‍ ചെയര്‍മാനോടൊപ്പം ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ എത്തി.
0 Comments