Breaking...

9/recent/ticker-posts

Header Ads Widget

കടപ്പാട്ടൂര്‍ ശ്രീമഹാദേവ ക്ഷേത്രഉത്സവം മാര്‍ച്ച് 31ന് കൊടിയേറും



കടപ്പാട്ടൂര്‍ ശ്രീമഹാദേവ ക്ഷേത്രഉത്സവം മാര്‍ച്ച് 31ന് കൊടിയേറി ഏപ്രില്‍ 7ന് ആറാട്ടോടെ സമാപിക്കും. വിശേഷാല്‍ പൂജകള്‍, പ്രൗഢ ഗംഭീരമായ എഴുന്നള്ളത്തുകള്‍, പ്രശസ്ത കലാകാരന്മാര്‍ പങ്കെടുക്കുന്ന കലാപരിപാടികള്‍ എന്നിവ ഉത്സവത്തിന്റെ ഭാഗമായി നടക്കും. പള്ളിവേട്ട ദിവസം രാവിലെ ശ്രീബലിക്കും വൈകിട്ട് കാഴ്ച്ച ശ്രീബലിക്കും. ആറാട്ടുദിനത്തിലും നടക്കുന്ന മേള ങ്ങള്‍ ഈ വര്‍ഷത്തെ ഉത്സവത്തിന്റെ പ്രത്യേകതയാണ്. മാര്‍ച്ച് 31ന് രാവിലെ 7.19നും 8.50നും മദ്ധ്യേ ക്ഷേത്രം തന്ത്രി തിരുവല്ല പറമ്പു രില്ലം ബ്രഹ്‌മശ്രീ നീലകണ്ഠന്‍ നാരായണന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് ചടങ്ങുകള്‍ നടക്കും. 

തുടര്‍ന്ന് അമ്പലപ്പുഴവി ജയകുമാറിന്റെ സോപാനസംഗീതം, 10ന് ഗീതാപാരായണം, 12ന് പ്രസാദഊട്ട്, വൈകിട്ട് 6ന് നൃത്തസന്ധ്യ, 7.15ന് പിന്നല്‍തിരുവാതിര, 8ന് സംഗീതാര്‍ച്ചന. രണ്ടുമതുല്‍ ആറുവരെ ഉത്സവദിവസങ്ങളില്‍ രാവിലെ 8-ന് ശ്രീബലി എഴുന്നള്ളിപ്പ്, ഉച്ചയ്ക്ക് 12ന് പ്രസാദഊട്ട്, വൈകിട്ട് 5ന് കാഴ്ചശ്രീബലിയും രാത്രി 9ന് വിളക്കിനെഴുന്നള്ളപ്പും നടക്കും. പള്ളിവേട്ടദിനമായ ഏപ്രില്‍ 7ന് ഗുരുവായൂര്‍ ജയപ്രകാശിന്റെ പ്രമാണത്തില്‍ 31ല്‍പരം കലാ കാരന്‍മാര്‍ പങ്കെടുക്കുന്ന സ്‌പെഷ്യല്‍ പഞ്ചാരിമേളം, രാമപുരം പത്മനാഭമാരാര്‍ സ്മാരക ക്ഷേത്രവാദ്യകലാകേന്ദ്രം അവതരിപ്പിക്കുന്ന മേളസമന്വയം എന്നിവ നടക്കും.  
ആറാട്ടുദിനമായ ഏപ്രില്‍ 7ന്  12.30ന് ആറാട്ടുസദ്യ, വൈകിട്ട് 6ന് ആറാട്ടുബലി, കൊടിയിറക്ക്, ആറാട്ടുകടവിലേക്ക് എഴുന്നള്ളത്ത്,  7.45ന് കിഴക്കേനട യില്‍ എതിരേല്‍പ്പ് എന്നിവയും നടക്കും. വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഈ ദിവസങ്ങളിലുണ്ടാകും. കടപ്പാട്ടൂര്‍ ദേവസ്വം പ്രസിഡന്റ് മനോജ് ബി. നായര്‍, സെക്രട്ടറി എന്‍. ഗോപകുമാര്‍,  ഖജാന്‍ജി കെ.ആര്‍.ബാബു കണ്ടത്തില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments