Breaking...

9/recent/ticker-posts

Header Ads Widget

രാഷ്ട്രീയ നയ വിശദീകരണയോഗം സംഘടിപ്പിച്ചു.




എല്‍ഡിഎഫ് കിടങ്ങൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ നയ വിശദീകരണയോഗം സംഘടിപ്പിച്ചു.   യുഡിഎഫ് ബിജെപി കൂട്ടുകെട്ടിനും രണ്ടു വര്‍ഷക്കാലം ബിജെപി യുഡിഎഫ് കൂട്ടുകെട്ടില്‍ നിസ്സഹായരായി നിശബ്ദ പിന്തുണ നല്‍കിയ കോണ്‍ഗ്രസ് , യൂത്ത് കോണ്‍ഗ്രസുകാരുടെ അപവാദ പ്രചാരണത്തിന് എതിരെയാണ് യോഗം സംഘടിപ്പിച്ചത് . 
കിടങ്ങൂര്‍ പഞ്ചായത്ത് പടിക്കല്‍ നടന്ന വിശദീകരണ യോഗത്തിന്റെ ഉത്ഘാടനം സിപിഐഎം അയര്‍ക്കുന്നം ഏരിയ സെക്രട്ടറി പി എന്‍ ബിനു നിര്‍വഹിച്ചു. അശോക് കുമാര്‍ പൂതമന അധ്യക്ഷനായിരുന്നു. കെ.എസ്  ജയന്‍, ബോബിച്ചന്‍ കീക്കോലിയില്‍,  പഞ്ചായത്തംഗം വിജയന്‍ ഗോവിന്ദന്‍,  ഒ.റ്റി   ജോസ് , സുനു ഒറ്റാട്ട് , എ.കെ  അയ്യപ്പന്‍,  ചന്ദ്രാജി വി.സി   തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments