കേന്ദ്രസര്‍ക്കാര്‍ കേരളത്തെ പാടെ അവഗണിക്കുകയാണെന്നും ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്തിന് അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ ഡല്‍ഹിയില്‍ പ്രതിഷേധ സമരവുമായി ഇറങ്ങേണ്ടി വന്നതെന്നും സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി ടി ആര് രഘുനാഥന് പറഞ്ഞു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പോലും കേരളത്തെ സഹായിക്കുവാന്‍ തയ്യാറാകാതെ വിലപേശി കണക്കുപറയുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചുകൊണ്ട് ലോകം കേരളത്തിലേക്ക് കടന്നു വരുന്ന സാഹചര്യം സൃഷ്ടിച്ചാല്‍ മാത്രമേ വരുംതലമുറയ്ക്ക് കേരളത്തില്‍ ജീവിക്കുവാന്‍ കഴിയുകയുള്ളൂ അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡി എഫ് ഏറ്റുമാനൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂര്‍ പോസ്റ്റോഫിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി . കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി പോസ്റ്റോഫീസ് പടിക്കല്‍ സമാപിച്ചു. ജനതാദള്‍ സെക്കുലര്‍ ജില്ല ജനറല്‍ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് നേതാക്കളായ കെ എന്‍ വേണുഗോപാല്‍, ഇ എസ് ബിജു, വിജയപ്രകാശ്, മോഹന്‍ ചെന്നംകുളം, ജോസ് ഇടവഴിക്കല്‍, കെ ടി രമേഷ്, പി കെ ആനന്ദക്കുട്ടന്, കെ ഐ കുഞ്ഞച്ചന്, അബ്ദുള്‍ കരീം, ജെയിംസ് കുര്യന്, ജോഷി ഇലഞ്ഞിയില്‍, അഡ്വ. ബിനു ബോസ്, കെ എസ് രഘുനാഥന് നായര്‍ സിപിഐ എം ഏരിയ സെക്രട്ടറി ഇന്‍ ചാര്‍ജ് എം എസ് സാനു ഏരിയ കമ്മിറ്റിയംഗം ടി വി ബിജോയ് എന്നിവര്‍ പ്രസംഗിച്ചു.
0 Comments