Breaking...

9/recent/ticker-posts

Header Ads Widget

ഹെഡ്ഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി.



കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ എല്‍ ഡി എഫ് ന്റെ നേതൃത്വത്തില്‍ പാലാ പാലാ ഹെഡ്ഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. ധര്‍ണ്ണയ്ക്ക്  മുന്നോടിയായി കെ എസ് ആര്‍ റ്റി സി  സ്റ്റാന്റിന് സമീപത്തു നിന്നും ആരംഭിച്ച റാലിയില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ്ണ എല്‍ ഡി എഫ് ജില്ല കണ്‍വീനര്‍ പ്രൊഫ ലോപ്പസ് മാത്യു ഉദ്ഘാ ടനം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി തകര്‍ത്ത് രാഷ്ട്രീയ നേട്ടത്തിനായി ശ്രമിക്കുക യാണെന്ന് പ്രൊഫ ലോപ്പസ് മാത്യു പറഞ്ഞു എന്‍സിപി ജില്ല പ്രസിഡന്റ് ബെന്നി മൈലാടൂര്‍ അധ്യക്ഷത വഹിച്ചു. 

എല്‍ ഡി എഫ് പാലാ മണ്ഡലം കണ്‍വീനര്‍ ബാബു കെ ജോര്‍ജ് , സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം ലാലിച്ചന്‍ ജോര്‍ജ്, സിപിഐ ജില്ല എക്‌സിക്യൂട്ടീവ് അംഗം അഡ്വ തോമസ് വി റ്റി, കേരള കോണ്‍ഗ്രസ്സ് (എം )സംസ്ഥാന സെക്രട്ടറി അഡ്വ ജോസ് ടോം, സിപി ഐമണ്ഡലം സെക്രട്ടറി പി കെ ഷാജകുമാര്‍, സിപിഎം ഏരിയ സെക്രട്ടറി പി എം ജോസഫ്, കേരള കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ടോബിന്‍ കെ അലക്‌സ്, ജനതദള്‍ നേതാക്കളായ കെ എസ് രമേശ് ബാബു, ഡോ.തോമസ് കാപ്പന്‍, ബിജി മണ്ഡപം, പീറ്റര്‍ പന്തലാനി  ,മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍, ഫിലിപ്പ് കുഴികുളം, ജില്ല പഞ്ചായത്ത് അംഗം രാജേഷ് വാളി പ്ലാക്കല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോര്‍ജ്, സതീഷ് ബാബു ഇ വി, പെണ്ണമ്മ ജോസഫ്, നിര്‍മ്മല ജിമ്മി, ഷാര്‍ളി മാത്യു, എം റ്റി സജി എന്നിവര്‍ പ്രസംഗിച്ചു. ഔസെപ്പച്ഛന്‍ വാളി പ്ലാക്കല്‍, ജോയി കുഴിപ്പാല, അഡ്വ പി ആര്‍ തങ്കച്ചന്‍, ജോസകുട്ടി പൂവേലി, സിബി ജോസഫ്, സാജന്‍ തൊടുക, േജാസ് കുറ്റിയാനിമറ്റം, ഔസെപ്പച്ചന്‍ ഓടക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments