Breaking...

9/recent/ticker-posts

Header Ads Widget

'സ്‌നേഹസ്പര്‍ശം 2K25' എന്ന പദ്ധതി നടപ്പാക്കുന്നു



കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൂടല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെ ലിറ്റില്‍ ലൂര്‍ദ് മിഷന്‍ ഹോസ്പിറ്റലും, കോളേജ് ഓഫ് നഴ്‌സിംഗും സംയുക്തമായി 'സ്‌നേഹസ്പര്‍ശം 2K25' എന്ന പദ്ധതി നടപ്പാക്കുന്നു. ആരോഗ്യ പരിരക്ഷണം  നാട്ടിലെ എല്ലാ സാധാരണക്കാരായ ജനങ്ങളുടെയും വീട്ടുപടിക്കല്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.  'സ്‌നേഹസ്പര്‍ശം 2K25' എന്ന ഈ ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം ഈ വരുന്ന ഏപ്രില്‍ രണ്ടാം തീയതി രാവിലെ 10 മണിക്ക് കുമ്മണ്ണൂര്‍ സാംസ്‌കാരിക നിലയത്തില്‍ വച്ച്  അഡ്വക്കേറ്റ് മോന്‍സ് ജോസഫ് MLA നിര്‍വഹിക്കും.  

കുമ്മണ്ണൂരില്‍ നിലവിലുള്ള പകല്‍വീട് അല്ലെങ്കില്‍ വയോജന വിനോദ വിശ്രമ കേന്ദ്രത്തില്‍ വച്ചാണ് സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ഈ പദ്ധതിയിലൂടെ വിവിധങ്ങളായ ആരോഗ്യ സേവനങ്ങള്‍ ജാതിമതഭേദമെന്യേ എല്ലാ ജനങ്ങളിലും എത്തിക്കുവാന്‍ സാധിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. ലിറ്റില്‍ ലൂര്‍ദ് കോളേജ് ഓഫ് നഴ്‌സിംഗ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സിസ്റ്റര്‍ ജോസീനാ , ലക്ചര്‍ ആശാ മേരി വര്‍ഗീസ്, അസോസിയേറ്റ് പ്രൊഫസര്‍ ജീവാ സെബാസ്റ്റ്യന്‍, ലക്ചര്‍ സിസ്റ്റര്‍ പ്രവീണ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments