കിടങ്ങൂര്‍ ഗവണ്‍മെന്റ് എല്‍ പി ബി സ്‌കൂളിന്റെ ശതോത്തര സുവര്‍ണ്ണ ജൂബിലി ആഘോഷ സമാപനവും സ്‌കൂള്‍ വാര്‍ഷികം നിറവ് 2k25 ന്റെ ഉദ്ഘാടനവും മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആയിരക്കണക്കിന് മഹത് വ്യക്തികള്‍ക്ക് ജന്മം നല്‍കിയ സ്‌കൂള്‍ കിടങ്ങൂരിന്റെ യശസ് ഉയര്‍ത്തിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാവി തലമുറ സമൂഹത്തിന് ഗുണകരമാകും വിധം വളരേണ്ടതും അവരെ വളര്‍ത്തേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോക്ടര്‍ ടി കെ ജയകുമാര്‍ പറഞ്ഞു.
താന്‍ അടക്കമുള്ളവര്‍ അധ്യാപകരുടെ നല്ല ശിക്ഷണത്തില്‍ പഠിച്ചു വളര്‍ന്നത് കിടങ്ങൂര്‍ എല്‍ പി ബി സ്‌കൂളിലാണെന്നതില്‍ അഭിമാനം കൊള്ളുന്നതായും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന യോഗത്തില്‍ കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ്. പി.ജി സുരേഷ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഷീന. വി.സി. സ്വാഗതം പറഞ്ഞു. കിടങ്ങൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട്മാരായ തോമസ് മാളിയേക്കല്‍, ബോബി മാത്യു, ജില്ലാ പഞ്ചായത്ത് അംഗം ജോസ് മോന്‍ മുണ്ടക്കയ്ല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മേഴ്‌സി ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
0 Comments