Breaking...

9/recent/ticker-posts

Header Ads Widget

ഒന്നര കോടി രൂപ ചെലവഴിച്ച് ഫ്രീസര്‍ യൂണിറ്റ് സ്ഥാപിക്കുന്നു



കാര്‍ഷികോല്‍പന്നങ്ങളില്‍ നിന്നും മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ നിര്‍മി ക്കുന്നതിന് വിഭാവനം ചെയ്ത് രൂപീകൃതമായ നീലൂര്‍ പ്രൊഡ്യൂസര്‍ കമ്പനി ഒന്നര കോടി  രൂപ ചെലവഴിച്ച് ഫ്രീസര്‍ യൂണിറ്റ് സ്ഥാപിക്കുന്നു.  നിര്‍മാണം പൂര്‍ത്തിയാക്കിയ ഫ്രീസര്‍ യൂണിറ്റിന്റെ ഉദ്ഘാടനം 30 ന് ഉച്ചകഴിഞ്ഞ്  2 ന് നടക്കുമെന്ന് കമ്പനി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നൂറു ടണ്‍ സംഭരണശേഷിയുള്ള ഫ്രീസര്‍ യൂണിറ്റിന്റെ ഉദ്ഘാടനം കൃഷി മന്ത്രി പി.പ്രസാദ് നിര്‍വഹിക്കും. മാണി സി.കാപ്പന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന സമ്മേളനം ജോസ് കെ.മാണി എം.പി. ഉദ്ഘാടനം ചെയ്യും. എസ്‌പോര്‍ട്ട് ആന്‍ഡ് ഇംപോര്‍ട്ട് സര്‍ട്ടിഫിക്കറ്റ്  ഫ്രാന്‍സീസ് ജോര്‍ജ് എം. പി. പ്രകാശനം ചെയ്യും. 


നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ബൈജു കുറുപ്പ് പദ്ധതി വിശദീകരിക്കും.  കമ്പനി ചെയര്‍മാന്‍ മത്തച്ചന്‍ ഉറുമ്പുകാട്ട് സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍,കേരള ബാങ്ക് ബോര്‍ഡ് മെമ്പര്‍ ഫിലിപ്പ് കുഴികുളും , ജില്ലാ കൃഷി ഓഫീസര്‍ ജോ ജോസഫ്,നബാര്‍ഡ് ഡിജിഎം.ജയിംസ് പി. ജോര്‍ജ്,വ്യവസായ ഓഫീസര്‍ വി.ആര്‍ രാകേഷ്, ജോയിന്റ് രജിസ്ട്രാര്‍ കെ.വി സുധീര്‍, റെജി വര്‍ഗീസ് ഫാ. മാത്യു പാറത്തൊട്ടി തുടങ്ങിയവര്‍ പ്രസംഗിക്കും. ചക്കയുടെയും കപ്പയുടെയും ചെറുതേനീനിന്റെയും മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ നീലൂര്‍ ബ്രാന്‍ഡില്‍ വിപണിയില്‍ ലഭ്യമാണ്. നബാര്‍ഡ് അനുവദിച്ച എഫ്.പി.ഒ.യില്‍ ഒന്നാണ് നീലൂര്‍ ബാങ്കിന് ലഭിച്ചത്. വാര്‍ത്താസമ്മേളനത്തില്‍  കമ്പനി ചെയര്‍മാന്‍ മത്തച്ചന്‍ ഉറുമ്പുകാട്ട്, പി.എസ്. ശാര്‍ങ്ധരന്‍, ഇഗ്‌നേഷ്യസ് നടുവിലേക്കുറ്റ്, ഫ്രാന്‍സീസ് വട്ടക്കുന്നേല്‍, ആല്‍ബിന്‍ കുന്നത്ത് എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments