Breaking...

9/recent/ticker-posts

Header Ads Widget

പുതിയ വാഹനം നല്‍കിയില്ലെന്ന് ആക്ഷേപം



 പാലായിലെ പൊതുമരാമത്ത് റോഡ്‌സ് ഡിവിഷന്റെ വാഹനം കട്ടപ്പുറത്തായിട്ട് നാളെറെയായിട്ടും പുതിയ വാഹനം നല്‍കിയില്ലെന്ന് ആക്ഷേപമുയരുന്നു. 15 വര്‍ഷമായ ജീപ്പ് രജിസ്‌ട്രേഷന്‍ പുതുക്കാതെ പിന്‍വലിച്ചുവെങ്കിലും പുതിയ വാഹനം ഇതുവരെയും അനുവദിക്കാത്തതാണ് പരാതിക്കിടയാക്കുന്നത്. മലയോര മേഖലകളിലടക്കം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍  ഉദ്യോഗസ്ഥര്‍ക്ക് എത്തിച്ചെരാന്‍ വാഹന സൗകര്യം നല്‍കാത്തത് പാലാ ഡിവിഷനോടുള്ള അവഗണന വ്യക്തമാക്കുന്നതായി മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി മീനാഭവന്‍ ആരോപിച്ചു. 

പാലാ ഈരാറ്റുപേട്ട മേലുകാവ് പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പാലാ ഓഫീസിന്റെ പരിധിയിലാണ്. അതുകൊണ്ടുതന്നെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് യാത്രാസംവിധാനം വളരെ അനിവാര്യമാണ്. ഇക്കാര്യം പലതവണ പൊതുമരാമത്ത് അധികൃതരുടെയും ജനപ്രതിനിധികളെയും അറിയിച്ചുവെങ്കിലും നടപടികളുണ്ടായില്ല. പാലാ പൊതുമരാമത്ത് വകുപ്പ് ഓഫീസിന് എത്രയും വേഗം  വാഹനം അനുവദിക്കണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട്ആവശ്യപ്പെട്ടു.

Post a Comment

0 Comments