വേദഗിരി കലിഞ്ഞാലി ശ്രീ മഹാദേവ ക്ഷേത്രത്തിലെ ധ്വജ പ്രതിഷ്ഠ 2025 ഏപ്രില്‍ 30ന് നടക്കും. ധ്വജപ്രതിഷ്ഠക്കു മുന്നോടിയായി ധ്വജസ്തംഭം ആധാര ശിലയില്‍ സ്ഥാപിച്ചു. കോട്ടയം മൂലവട്ടം മേച്ചേരില്‍ ഉഷ കുമാരിയും, വാസുദേവന്‍ നായരും വഴിപാടായി സമര്‍പ്പിച്ച തേക്കുമരം' 14 മാസത്ത തൈലാധിവാസഅതിനു ശേഷം ഞായറാഴ്ച എണ്ണതോണിയില്‍ നിന്നും പുറത്തെടുത്തു ക്ഷേത്രം തന്ത്രി . കുമരകം ഗോപാലന്‍ തന്ത്രി യുടെ മുഖ്യ കാര്‍മികത്വത്തില്‍ പൂജാദി കര്‍മ്മങ്ങള്‍ക്ക് ശേഷം ക്ഷേത്രം ശില്പി മാന്നാര്‍ അനന്തന്‍ ആചാരി യുടെയും,തച്ചു ശാസ്ത്ര വിദഗ്ധന്‍ കോഴിക്കോട് ശശിധരന്‍ ആചാരിയുടെയും നേതൃത്വത്തില്‍ വ്രതമെടുത്ത 40 ഭക്തന്മാര്‍ ചേര്‍ന്ന് ധ്വജസ്തംഭം ഉയര്‍ത്തി.
താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തിന് പ്രദക്ഷിണം വെച്ച് ആധാരശിലയില്‍ സ്ഥാപിച്ചു. ക്ഷേത്രം ഉപദേശക സമിതി ചെയര്‍മാന്‍ ശ്രീ ഉണ്ണികൃഷ്ണന്‍ ഇടശ്ശേരിയില്‍ , പ്രസിഡണ്ട് ശ്രീ. സന്തോഷ് കിടങ്ങയില്‍ ,വൈസ് ചെയര്‍മാന്‍ ശ്യാം .വി.ദേവ് പുത്തന്‍പുരക്കല്‍, ശ്രീ രാജന്‍ പാലത്തടത്തില്‍, സെക്രട്ടറി സത്യദാസ്, പൂവംനില്‍ക്കുന്നതില്‍ ശ്രീ വിശ്വനാഥന്‍ പനച്ചികുന്നേല്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക്നേതൃത്വംനല്‍കി
0 Comments