Breaking...

9/recent/ticker-posts

Header Ads Widget

ജാഗ്രതാ സമിതി രൂപീകരിക്കുന്നു.



നാടിനെ നശിപ്പിക്കുന്ന ലഹരിയുടെ വ്യാപനം തടയാന്‍ ചേര്‍പ്പുങ്കല്‍ കേന്ദ്രീകരിച്ച് ജാഗ്രതാ സമിതി രൂപീകരിക്കുന്നു. ലഹരിക്കെതിരെയുള്ള ബോധവത്കരണം ലഹരിയുടെ പിടിയില്‍ നിന്നു മോചനം ആഗ്രഹിക്കുന്നവര്‍ക്ക് കൗണ്‍സിലിംഗ് , ചികിത്സ, ഒപ്പം ലഹരിവ്യാപനം തടയാന്‍ അധികാരികള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തനം എന്നിവയുമായാണ് ജാഗ്രതാ സമിതി  രൂപീകരിക്കുന്നത്. YMCWA യുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ജാഗ്രതാ സമിതിയുടെ രൂപീകരണവും പ്രവര്‍ത്തന ഉദ്ഘാടനവും വെള്ളിയാഴ്ച ചേര്‍പ്പുങ്കല്‍ പബ്ലിക് ലൈബ്രറി ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 



കിടങ്ങൂര്‍ മുത്തോലി കൊഴുവനാല്‍ കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ ജില്ലാപഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്കല്‍ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍ വ്യാപാരി വ്യവസായി ഏകോപന സമിതി, റസിഡന്റ്‌സ് അസോസിയേഷനുകള്‍, ക്ലബ്ബുകള്‍, വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എക്‌സൈസ് പോലീസ് അധികാരികളും പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഉല്ലാസ് പാലമ്പുരയിടത്തില്‍, പഞ്ചായത്തംഗം സച്ചിന്‍ സദാശിവന്‍, ദീപു പുതിയവീട്ടില്‍, ഷൈജു കോയിക്കല്‍, ശ്രീയേഷ് സൗരഭ് എന്നിവര്‍ പങ്കെടുത്തു. 

Post a Comment

0 Comments