കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളിലെ 1975 ബാച്ച് വിദ്യാര്‍ത്ഥികളുടെ സംഗമം നടന്നു. 71 പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ജൂബിലി സ്മരണകളുമായി ഒത്തു ചേര്‍ന്നു. ഗാന്ധി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. സാബു തോമസ് ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. ജോസഫ് പാനാമ്പുഴ അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കല്‍ സമ്മാനദാനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി,ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഉഷാ രാജു, ഹെഡ് മാസ്റ്റര്‍ സജി തോമസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഈസ്റ്റര്‍ വിരുന്നിനു ശേഷം നടന്ന കാവ്യകേളി, ഗാനമേള, കലാകായിക മത്സരങ്ങള്‍ എന്നിവയില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ബേബി ഉറുമ്പ്കാട്ട്, ജോസ് പൂവേലില്‍, തങ്കച്ചന്‍ കുന്നുംപുറം, ഇഗ്‌നേഷ്യസ് തയ്യില്‍, ജെസിയമ്മ മുളകുന്നം, എലിസബത്ത് പുതിയിടം, സലിം പുത്തന്‍പുരയില്‍ എന്നിവര്‍ നേതൃത്വം നല്കി.
0 Comments